city-gold-ad-for-blogger

ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ചു; ബേക്കൽ ഫിഷറീസ് സ്കൂൾ ജീവനക്കാരൻ മരിച്ചു

School Employee Dies in Bike-Bullet Collision at Kalikkadavu
Photo: Arranged

● ബേക്കൽ ഫിഷറീസ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻ്റ് പി.പി. പ്രദീപ് ആണ് മരിച്ചത്.
● കാലിക്കടവ് വീതുകുന്ന് കരക്കേരുവിലെ താമസക്കാരനാണ് പ്രദീപ്.
● ദേശീയപാതയിൽ പിലിക്കോട് അണ്ടർപാസിന് സമീപമാണ് അപകടം നടന്നത്.
● ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പ്രദീപിന്‍റെ വാഹനം എതിരെ വന്ന ബുള്ളറ്റുമായി കൂട്ടിയിടിച്ചു.
● അപകടത്തിൽ പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ ചികിത്സയിലാണ്.
● മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ചന്തേര: (KasargodVartha) ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് സ്കൂൾ ജീവനക്കാരനായ യുവാവ് മരിച്ചു. ബേക്കൽ ഫിഷറീസ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റും കാലിക്കടവ് വീതുകുന്ന് കരക്കേരുവിലെ താമസക്കാരനുമായ പി.പി. പ്രദീപ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ദേശീയ പാതയിൽ പിലിക്കോട് അണ്ടർപാസിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.


കാഞ്ഞങ്ങാട് ഭാഗത്തേക്ക് പ്രദീപ് സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നെത്തിയ ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ ചികിത്സയിലാണ്.


പരേതനായ പി.പി. തമ്പായിയാണ് പ്രദീപിന്റെ മാതാവ്. സഹോദരങ്ങൾ: പി.പി. പ്രവീൺ, പി.പി. രമ്യ. റിജേഷ് (കോട്ടപ്പുറം) സഹോദരീ ഭർത്താവാണ്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.


പുതിയ അപ്‌ഡേറ്റുകൾക്കായി ഗൂഗിൾ ന്യൂസിൽ ഞങ്ങളെ ഫോളോ ചെയ്യൂ. ഈ മുന്നറിയിപ്പ് സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും അയച്ചുകൊടുക്കൂ. ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റായി പങ്കുവെയ്ക്കാം. 


Article Summary: A school employee died in a collision between a motorcycle and a Bullet on the National Highway at Kalikadavu, Kasaragod.

#Kasaragod #Accident #KeralaNews #Kalikadavu #RoadSafety #BekalFisheriesSchool #PoliceCase

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia