സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
May 22, 2018, 13:15 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.05.2018) സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ പരേതനായ വെങ്ങാട്ട് രാമന്‍- തേയളപ്രത്ത് മാതി ദമ്പതികളുടെ മകള്‍ യമുന (44) ആണ് മംഗളൂരു ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ചികിത്സയ്ക്ക് പോയതായിരുന്നു. വൈകിട്ട് 5.30 മണിയോടെ മരണം സംഭവിച്ചു.
ചെറുവത്തൂര്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റാണ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, രവി, കുമാരി, ബാബു (അധ്യാപകന്‍, ഐല എ.ജെ സ്‌കൂള്‍), ശോഭന. മൃതദേഹം ചൊവ്വാഴ്ച രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സമുദാന ശ്മശാനത്തില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Trikaripur,School Assistant died after cardiac arrest < !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Trikaripur,School Assistant died after cardiac arrest < !- START disable copy paste -->