ദുബൈ സുന്നി സെന്റർ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു
Apr 27, 2021, 22:41 IST
ദുബൈ: (www.kasargodvartha.com 27.04.2021) സുന്നി നേതാവും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (67) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ദുബൈ കിസൈസ് ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം.
ദുബൈ സുന്നി സെന്റർ പ്രസിഡൻറ്, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം (എയിം) പ്രസിഡന്റ്, യു എ ഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെ എം സി സി ഉപദേശക സമിതി അംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
കണ്ണൂർ പാപ്പിനിശേരി സ്വദേശിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Keywords: Kerala, News, Dead, Obituary, Islam, Dubai, Sayyid Hamid Koyamma Thangal passed away.
< !- START disable copy paste -->