ഉംറയ്ക്ക് പോയ സയ്യിദ് അബ്ദുല്ല തങ്ങള്‍ മദീനയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Dec 27, 2014, 12:04 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 27.12.2014) ഉംറ നിര്‍വ്വഹിക്കാന്‍ പോയ ബെണ്ടിച്ചാലിലെ സയ്യിദ് അബ്ദുല്ല തങ്ങള്‍ (60) മദീനയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മുട്ടത്തൊടി ഹിദായത്ത് നഗറിലെ പരേതനായ സയ്യിദ് പൂക്കോയ തങ്ങള്‍ - സല്‍ബീവി ദമ്പതികളുടെ മകനാണ് സയ്യിദ് അബ്ദുല്ല തങ്ങള്‍.
ചെമ്പരിക്ക ഉംറ ഗ്രൂപ്പുവഴി ഭാര്യ ജമീലയുടെ കൂടെ 12 ദിവസം മുമ്പാണ് വിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ സയ്യിദ് അബ്ദുല്ല തങ്ങള്‍ മദീനയിലേക്ക് പോയത്. കുമ്പോല്‍ തങ്ങളുടെ അടുത്ത ബന്ധുവാണ് മരിച്ച അബ്ദുല്ല തങ്ങള്‍. ഖബറക്കം മദീനയില്‍ നടത്തിയതായി ചെമ്പരിക്ക ഗ്രൂപ്പ് ചീഫ് അമീര്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
മക്കള്‍: മുനീര്‍. സമീര്‍. മരുമക്കള്‍: സുഹറ, ജുബൈരിയ. സഹോദരങ്ങള്‍: അബൂ തങ്ങള്‍ മുട്ടതോടി, പരേതരായ കുഞ്ഞിക്കോയ തങ്ങള്‍ സയ്യിദത്ത് കുഞ്ഞിബി.

Also read:
മുംബൈ തടി ഗോഡൗണില്‍ വന്‍ തീപിടുത്തം; 8 മരണം 4 പേര്‍ക്ക് പരിക്ക്
Keywords: Obituary, Umrah, Kasaragod, Chattanchal, Kerala, Madeena, Sayyid Abdulla Thangal.