പോലീസ് വാഹനം കണ്ട് ഭയന്ന് പുഴയില്‍ചാടിയ മണല്‍വാരല്‍ തൊഴിലാളികളില്‍ ഒരാള്‍ മുങ്ങിമരിച്ചു
Aug 11, 2016, 10:53 IST
നീലേശ്വരം: (www.kasargodvartha.com 11/08/2016) പോലീസ് വാഹനം വരുന്നത് കണ്ട് ഭയന്ന് പുഴയില്‍ചാടിയ മണല്‍വാരല്‍ തൊഴിലാളികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. നീലേശ്വരം നെടുങ്കണ്ടയിലെ മാട്ടുമ്മലില്‍ പരേതനായ അമ്പുവിന്റേയും മാധവിയുടേയും മകന്‍ രവി (48) ആണ് മുങ്ങിമരിച്ചത്.
വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ നെടുങ്കണ്ടം പുഴയിലാണ് സംഭവം. പുഴയില്‍നിന്നും മണലെടുക്കുന്ന വിവരം അറിഞ്ഞ് നീലേശ്വരത്ത്‌നിന്നും പോലീസ് ഇവിടെ എത്തിയിരുന്നു. പോലീസ് വാഹന കണ്ടപ്പോള്‍ രവിയടക്കം നാല് മണല്‍വാരല്‍ തൊഴിലാളികള്‍ ഭയന്ന് പുഴയില്‍ചാടുകയായിരുന്നു. മറ്റുള്ളവര്‍ നീന്തിരക്ഷപ്പെട്ടെങ്കിലും രവിയെ ഒഴുക്കില്‍പെട്ട് കാണാതായി. അതേസമയം മണല്‍ വാരല്‍തൊഴിലാളികള്‍ പുഴയില്‍ചാടിയ വിവരം അറിയാതെ പോലീസ് നെടുങ്കടം പുഴയോരത്ത് മണല്‍കയറ്റുന്നതിനായി നിര്‍ത്തിയിട്ട ലോറിയുടെ താക്കോല്‍ കസ്റ്റഡിയിലെടുത്ത് തിരിച്ചുപോവുകയായിരുന്നു. പിന്നീടാണ് രവിയെ പുഴയില്‍ കാണാനില്ലെന്ന വിവരം അറിഞ്ഞത്.

കാഞ്ഞങ്ങാട്ട്‌നിന്നും ഫയര്‍ഫോഴ്‌സെത്തി പുഴയില്‍നടത്തിയ തിരച്ചിലില്‍ രാവിലെ 8.30 മണിയോടെ രവിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ബിന്ദു. മക്കള്‍: വൈഷ്ണവ്, ഗോഗുല്‍. സഹോദരങ്ങള്‍: രഘു, ശോഭന, വല്‍സല, രാജന്‍.
Keywords: Nileshwaram, Obituary, Drown, Kasaragod, Kerala, Police, Sands, Sands Lorry, Sands worker drowned to death in Nileshwaram.