സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
Mar 23, 2012, 22:09 IST

മഞ്ചേശ്വരം: സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലെ ജീവനക്കാരന്‍ എ വി ഹരീന്ദ്രനാഥി (45)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ചെക്‌പോസ്റ്റിനരികിലായി ഇയാള്‍ താമസിക്കുന്ന ലോഡ്ജ് മുറിയില്‍ രാത്രി എട്ടോടെയാണ് മൃതദേഹം കണ്ടത്. രാത്രി പത്തിന്റെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. തൃക്കരിപ്പൂര്‍ മാണിയാട്ട് സ്വദേശിയാണ്. പടന്നക്കാട്ടെ മുകുന്ദന്‍-ചിരുത ദമ്പതികളുടെ മകനാണ്.
ഭാര്യ: ഗീത. മകന്‍: ജിഷ്ണു. സഹോദരങ്ങള്‍: ഷൈലജ, ശ്രീലത, ബേബി, ശിവപ്രസാദ്, മധു. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Keyword: Sales Tax, Officer,Obituary,Kasaragod,Manjeswar