ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് 5 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് പരിക്ക്
● തമിഴ്‌നാട്ടിലെ രാമനാഥപുരത്താണ് വാഹനാപകടം നടന്നത്.
● മരിച്ചവരെല്ലാം ആന്ധ്രാ സ്വദേശികളാണ്.
● റോഡിനു സമീപം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന കാറിലാണ് രാമനാഥപുരം സ്വദേശികളുടെ കാർ ഇടിച്ചത്.
● വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ചെന്നൈ: (KasargodVartha) ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് അപകടത്തിൽപെട്ട് അഞ്ച് പേർക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരെല്ലാം ആന്ധ്രാ സ്വദേശികളാണ്. അപകടം ശനിയാഴ്ച (06.12.2025) പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവിച്ചത്.
റോഡിനു സമീപം കാർ നിർത്തിയിട്ട് തീർഥാടകർ ഉറങ്ങുകയായിരുന്നു. ഈ സമയം രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച മറ്റൊരു കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർഥാടകരുടെ കാറിൽ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയത്. അപകടത്തിൽ പരുക്കേറ്റ ഏഴ് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരുടെ വിവരങ്ങൾ
അപകടത്തിൽ മരിച്ച അഞ്ച് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്‌താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപ്തിയിലേക്ക് മാറ്റി.
ഈ ദാരുണ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Five Sabarimala pilgrims killed and seven injured in a car crash in Ramanathapuram.
#SabarimalaPilgrims #CarAccident #Ramanathapuram #Tragedy #AndhraPradesh #RoadSafety






