സഅദിയ്യ ശരിഅത്ത് കോളജ് വിദ്യാര്‍ത്ഥി പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
Jul 30, 2015, 13:57 IST
ദേളി: (www.kasargodvartha.com 30/07/2015) സഅദിയ്യ ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണു മരിച്ചു. ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും തളിപ്പറമ്പ ആലക്കാട് പാറപ്പുറം പരേതരായ അബ്ദുല്ല - സൈനബ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ (25) ആണ് മരിച്ചത്.
ളുഹര്‍ നിസ്‌കാരത്തിന് അംഗ ശുദ്ധിവരുത്തി പള്ളിയില്‍ കയറിയ ഉടനെ നെഞ്ചു വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ അബൂബക്കറിനെ ഉടന്‍ സഅദിയ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഅദിയ്യ യതീംഖാനയില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കി ശരീഅത്ത് കേളജില്‍ പഠിച്ചു വരികയായിരുന്നു.
സഹോദരന്‍: സാലിം, ബുഷ്‌റ, കുഞ്ഞാമിന. സഅദിയ്യ കോമ്പോണ്ടില്‍ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിന് ശേഷം മൂന്നു മണിയോടെ മൃതദേഹം സ്വദേശമായ ആലക്കാട്ടേക്ക് കൊണ്ട് പോകും.
മരണത്തില്‍ ജാമിഅ സഅദിയ്യ പ്രസി. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന. സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ എ.കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം ചെയ്തു.
Keywords: Deli, Kasaragod, Kerala, Obituary, Sa-adiya Student Aboobacker Alakkad passes away, Advertisement Butterfly.
Advertisement: