city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റബ്ബര്‍ ടാപ്പിംഗിനെന്ന് പറഞ്ഞ് പോയ തൊഴിലാളിയെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആദൂര്‍: (www.kasargodvartha.com 18.01.2020) റബ്ബര്‍ ടാപ്പിംഗിനെന്ന് പറഞ്ഞ് പോയ തൊഴിലാളിയെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ പെരിയടുക്കയിലെ രാമനായ്ക്കിന്റെ മകന്‍ വിനോദ് കുമാറിനെ (32)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് ഒരു കിലോ മീറ്റര്‍ അകലെയുള്ള മാവിന്‍ കൊമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവിന്റെ ചുവട്ടില്‍ വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ച ശേഷം തൂങ്ങി മരിച്ചുവെന്നാണ് സംശയിക്കുന്നത്. ശരീരം നീലിച്ച നിലയിലായിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അവിവാഹിതനാണ്. മാതാവ്: ശാരദ. സഹോദരങ്ങള്‍: ജഗദീശ, യശോദ.

റബ്ബര്‍ ടാപ്പിംഗിനെന്ന് പറഞ്ഞ് പോയ തൊഴിലാളിയെ മാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Adoor, Top-Headlines, Hanged, Death, Obituary, Rubber tapping employee found dead hanged
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia