വീട്ടുമുറ്റത്തെ പമ്പ് സെറ്റിൽ നിന്ന് ഷോകേറ്റ് റിട. സ്‌കൂൾ അധ്യാപകൻ മരിച്ചു
May 27, 2021, 13:13 IST
കാസർകോട്: (www.kasargodvartha.com 27.05.2021) പമ്പ് സെറ്റിൽ നിന്ന് ഷോകേറ്റ് റിട. സ്‌കൂൾ അധ്യാപകൻ മരിച്ചു. കുഡ്‌ലു രാംദാസ് നഗർ ഗംഗേ റോഡിലെ മുരളീധരൻ (57) ആണ് മരിച്ചത്. 10 വർഷത്തോളമായി പട്ല ഗവ. സ്‌കൂളിൽ ഹിന്ദി അധ്യാപകനായിരുന്നു.
മോട്ടോർ ഷെഡിലെ മെയിൻ സ്വിചിൽ നിന്നുള്ള എർത് വയർ കണക്ട് ചെയ്യാത്തത് മൂലം വാഴയിലകൾക്കിടയിൽ കുടുങ്ങി കിടന്നിരുന്നു. ഇത് മാറ്റുന്നതിനിടയിലാവാം ഷോകേറ്റതെന്ന് സംശയിക്കുന്നു.
ഭാര്യ: വിനയ പ്രഭ. മക്കൾ: നന്ദ കിഷോർ, നവനീത്. സഹോദരങ്ങൾ: രാജൻ, രവി, രതീഷ്, ലീന.
Keywords: Kerala, News, Kasaragod, Top-Headlines, Death, Obituary, Teacher, Shock, Electricity, Kudlu, Hospital, School, Rtd school teacher died after electrocuted from the backyard pump set.