റിട്ട. പ്രിന്‍സിപ്പാള്‍ ഉറക്കത്തില്‍ മരിച്ചു
Aug 10, 2016, 12:39 IST
ആദൂര്‍: (www.kasargodvartha.com 10/08/2016) റിട്ട. പ്രിന്‍സിപ്പാള്‍ ഉറക്കത്തില്‍ മരിച്ചു. ആദൂര്‍ കുണ്ടാറിലെ രമേഷ് തന്ത്രി (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്നും ഉണര്‍ന്നെഴുന്നേറ്റശേഷം ചായകഴിച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നീട് വീട്ടുകാര്‍ വിളിച്ചപ്പോഴാണ് മരിച്ചതായി വ്യക്തമായത്. ആദൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് പ്രിന്‍സിപ്പളായി വിരമിച്ചത്. ബന്തടുക്ക, ദേലംപാടി സ്‌കൂളുകളിലും നേരത്തെ അധ്യാപകനായി ജോലിചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രവീശ തന്ത്രി കുണ്ടാറിന്റെ ജ്യേഷ്ഠനാണ്. ഭാര്യ: മീര. മക്കള്‍: ദീപിക, വിഷ്ണുപ്രസാദ്. മറ്റു സഹോദരങ്ങള്‍: വാസുദേവ തന്ത്രി, ആശാ രാജഗോപാല്‍.

Keywords: Adhur, Kasaragod, Kerala, Obituary, Rtd. Principal Adhur Kuntar Ramesh Thantri passes away