ജില്ലാ മെഡിക്കല്‍ ഓഫീസിലെ റിട്ട.സൂപ്രണ്ട് എം. യൂസഫ് നിര്യാതനായി
Oct 3, 2015, 10:38 IST
കാസര്‍കോട്: (www.kasargodvartha.com 03/10/2015) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന തളങ്കര ഖാസിലേനിലെ മുഹമ്മദിന്റെയും ആത്തിഖയുടെയും മകന്‍ എം. യൂസഫ് (56) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈയിടെയാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചത്. കാസര്‍കോട് ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ ട്രഷററാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഹെഡ്ക്ലര്‍ക്കായും ജില്ലാ പഞ്ചായത്ത് ഓഫീസില്‍ യു.ഡി ക്ലര്‍ക്കായും സേവനം ചെയ്തിരുന്നു. ദീര്‍ഘ നാളായി വിദ്യാനഗറിലാണ് താമസം.
ബദിയടുക്ക പി.എച്ച്‌സിയിലെ സ്റ്റാഫ് നേഴ്‌സ് ജസീലയാണ് ഭാര്യ. മക്കള്‍: ഡോ. ഷാഹിദ്, ഷെറിന്‍ (ബി.ഡി.എസ് വിദ്യാര്‍ത്ഥിനി ബംഗളൂരു), ഷാറൂഖ് (ബി.ബി.എം വിദ്യാര്‍ത്ഥി മംഗളൂരു). സഹോദരങ്ങള്‍: അയ്യൂബ്, സഫിയ, ആമിന. ഖബറടക്കം ഉച്ചയോടെ മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും
യൂസഫിന്റെ നിര്യാണത്തില്‍ ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം. ഹനീഫ് അനുശോചിച്ചു.

Keywords: M.Yousuf,Obituary, Kerala, Rtd DMO Superintendent M Yousuf Passes away