ബി എസ്എ ന്‍ എല്‍ വനിതാ സൂപ്രണ്ടിന്റെ ഭര്‍ത്താവായ റിട്ട. ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി
May 11, 2018, 15:30 IST
കാസര്‍കോട്:(www.kasargodvartha.com 11/05/2018) കാസര്‍കോട് ബി.എസ്.എന്‍ എല്‍ ഓഫീസിലെ വനിതാ സൂപ്രണ്ടിന്റെ ഭര്‍ത്താവായ റിട്ട. ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരനെ വിദ്യാനഗറിലെ ബി എസ് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ വണ്ണിയന്തറയിലെ സുകുമാരനെ(63)യാണ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് ബി എസ് എന്‍ എല്‍ ഓഫീസിലെ സൂപ്രണ്ട് നാരായണിയാണ് ഭാര്യ. കഴിഞ്ഞ ദിവസം ഭാര്യ ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ ഇവര്‍ തിരിച്ചെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്‌സ് അകത്ത് നിന്നും പൂട്ടിയനിലയിലായിരുന്നു. തട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് നോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു.
വിഷം അകത്ത് ചെന്നാണ് മരിച്ചതെന്നാണ് കരുതുന്നത്. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശ്രുപത്രി മോര്‍ച്ചറിയിലേക്ക മാറ്റി. സുകുമാരന് അസുഖം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സുകുമാരന് ആദ്യ ഭാര്യയില്‍ രണ്ട് മക്കളുണ്ട്. രണ്ടാം ഭാര്യയില്‍ മക്കളില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Death, Obituary, Deadbody, Police, General-hospital,Rtd. bank employee found dead in quarters