പാറപൊട്ടിക്കുന്ന ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
Apr 11, 2013, 14:14 IST
കാസര്‍കോട്: പാറപൊട്ടിക്കുന്ന കംപ്രസര്‍ ഘടിപ്പിച്ച ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. മുള്ളേരിയ ഗാളിമുഖ ഗോളിത്തടിയിലെ അബ്ദുല്ല- ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഫി(28) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ മുള്ളേരിയ ഭദ്രംപാടിയിലാണ് അപകടം. പാറപൊട്ടിക്കുന്നതിനിടയില്‍ ട്രാക്ടര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു.
ഉടന്‍ തന്നെ യുവാവിനെ നാട്ടുകാരും കൂടെ ജോലിചെയ്യുന്നവരും ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, ഫാത്വിമ, മൈമൂന, ആസിയ, ജമീല. ബദിയഡുക്ക പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Compressor, Tractor, Get out, Couples, Youth, Death, Accident, Mulleria, Son, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.