കാസര്‍കോട്ടെ കൂട്ട വാഹനാപകടം: ഒരു കുട്ടി കൂടി മരിച്ചു
Jul 23, 2018, 09:54 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2018) കാസര്‍കോട്ടെ കൂട്ട വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടി കൂടി മരിച്ചു. ഞായറാഴ്ച അടുക്കത്ത്ബയല്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷ് - മഅ്‌സൂമ ദമ്പതികളുടെ മകന്‍ മില്‍ഹാജ് (അഞ്ച് വയസ്) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മംഗളൂരു ആശുപത്രിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നുന്ന മില്‍ഹാജിന്റെ സഹോദരന്‍ ഇബ്രാഹിം ഷാസില്‍ (ഏഴ്) ആണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പിതാവ് റജീഷും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. റജീഷിന്റെ ഒരു കണ്ണില്‍ കമ്പി തുളച്ചുകയറിയിരുന്നു. രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കുണ്ട്. റജീഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്ന മേല്‍പറമ്പിലെ അബ്ദുര്‍ റഹ് മാനിന്റെ മകന്‍ റിസ് വാന്‍ (24), ബന്ധു പെര്‍വാഡിലെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ് വാന്റെ സഹോദരി റുക്സാന (28), റുക്സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവരും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹ് മദിനും പരിക്കുണ്ട്. ഇവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ഒരു ടൂറിസ്റ്റ് ബസ്, രണ്ട് കാറുകള്‍, ഒരു ബുള്ളറ്റ്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ വലിയ കുഴി വെട്ടിക്കുന്നതിനിടയിലാണ് കൂട്ട വാഹനാപകടം ഉണ്ടായത്. റജീഷും രണ്ട് മക്കളും എന്‍ഫില്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. ഇടിയില്‍ ടൂറിസ്റ്റ് ബസിന്റെ അടിയിലേക്ക് തെറിച്ചു പോയ മില്‍ ഹാജിനെയും ഇബ്രാഹം ഷാസിലിനെയും അപകടം നടന്ന് ഏറെ വൈകിയാണ് ബസിന്റെ അടിയില്‍ നിന്നും കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മില്‍ഹാജ് മരിച്ചിരുന്നു.
വാഹനാപകടത്തിന് കാരണമായ റോഡിലെ കുഴി നികത്തുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ജന രോഷം ശക്തമായിട്ടുണ്ട്. ഒരാഴ്ച മുമ്പ് റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിക്കുകയും നിരവധിപേര്‍ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയുമാണ്. മരിച്ച കുട്ടികളുടെ മാതാവ് മഅ്‌സൂമ ഗര്‍ഭിണിയാണ്.
Related News:
കാസര്‍കോട്ട് കൂട്ടവാഹനാപകടം; ഒരു കുട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അപകടത്തിന് കാരണം ദേശീയപാതയിലെ കുഴി, കൂട്ടിയിടിച്ചത് ടൂറിസ്റ്റ് ബസും കാറുകളും ബൈക്കുകളും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accidental-Death, Accident, Obituary, Death, Road accident; injured child died
< !- START disable copy paste -->