city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവി വധം: ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 22.04.2017) കാസര്‍കോട്ടും പരിസരങ്ങളിലും വലിയ തോതില്‍ വര്‍ഗീയ കലാപം ലക്ഷ്യം വെച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ റിയാസ് മൗലവിയുടെ കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചന നടത്തിയവരെയും, സഹായികളെയും വെളിച്ചത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ടും നിലവില്‍ പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തപ്പെട്ട പോലീസ് നടപടിക്കെതിരെയും കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭം കലക്ടറേറ്റ് പടിക്കല്‍ 25 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നടക്കും.

പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉച്ചയ്ക്ക് മൂന്ന് മണിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകനും, മുന്‍ ഗുജറാത്ത് ഡി ജി പിയുമായിരുന്ന ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും, മസ്ജിദ് ഇമാമുമാരും പരിപാടിയില്‍ പങ്കെടുക്കും.
റിയാസ് മൗലവി വധം: ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും

ഗുഡാലോചന നടത്തിയവരെയടക്കം മുഴുവന്‍ പ്രതികളെും നിയമത്തിന് മുന്നില്‍ കൊണ്ട് വരിക, കുറ്റപത്ര സമര്‍പ്പണത്തിന് മുന്നോടിയായി ഏറ്റവും പ്രഗത്ഭനായ ഒരു അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രൊസ്യൂക്യൂട്ടറായി നിയമിക്കുക, കാസര്‍കോട് ശാശ്വതമായ സാമാധാനന്തരീക്ഷം നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബഹുജന പ്രക്ഷോഭം നടത്തുന്നത്.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ബീഫാത്തിമ ഇബ്രാഹിം (കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സന്‍), എല്‍ എ മഹമൂദ് (നഗരസഭാ വൈസ് ചെയര്‍മാന്‍), അഡ്വ. ശിവശങ്കര്‍ (സീനിയര്‍ അഭിഭാഷകന്‍ കേരള ഹൈക്കോടതി), മൊയ്തീന്‍ കൊല്ലമ്പാടി (സെക്രട്ടറി, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത്), കല്ലട്ര മാഹിന്‍ ഹാജി (കിഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്), സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രോസി അല്‍ ഖാദിരി, നാസര്‍ ഫൈസി കൂടത്തായി (എസ് വൈ എസ് സ്‌റ്റേറ്റ് സെക്രട്ടറി), അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി (എസ് വൈ എസ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്), താജുദ്ദീന്‍ ദാരിമി (എസ് കെ എസ് എസ് എഫ്), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (എസ് വൈ എസ്), ഹക്കീം കുന്നില്‍ (ഡിസിസി പ്രസിഡണ്ട്), എ ബി ഗോവിന്ദന്‍ പള്ളിക്കാപ്പ് (സി പി ഐ ജില്ലാ സെക്രട്ടറി), ഹനീഫ (സി പി എം കാസര്‍കോട് ഏരിയ സെക്രട്ടറി), എ കെ എം അഷ്‌റഫ് (മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി), ഖാസിം ഇരിക്കൂര്‍ (ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍), അസീസ് കടപ്പുറം (ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി), അജിത് കുമാര്‍ ആസാദ് (നാഷണല്‍ യൂത്ത് ലീഗ്), മണികണ്ഠന്‍ (ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി), അഡ്വ. സി എച്ച് കുഞ്ഞമ്പു (മുന്‍ എം എല്‍ എ), അബ്ദുല്‍ മജീദ് കോടലിപെട്ട (എസ് ഡി പി ഐ കര്‍ണാടക ജനറല്‍ സെക്രട്ടറി), അഷ്‌റഫ് ബായാര്‍ (ജമാഅത്ത് ഇസ്ലാമി ജില്ലാ സെക്രട്ടറി), അബ്ദുസ്സലാം (എസ് ഡി പി ഐ), രാജന്‍ (സി പി ഐ), എ ബി രാമകൃഷ്ണന്‍ (ജെ ഡി യു), യൂസഫ് (സോളിഡാരിറ്റി), കരീം ചന്ദേര (ആര്‍ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്), ശ്രീജ നെയ്യാറ്റിന്‍കര (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി), സ്വാമി വര്‍ക്കലരാജ് (പിഡിപി നയരൂപികരണ കണ്‍വീനര്‍), ശശികുമാരി (ഡബ്ല്യൂ ഐ എം സംസ്ഥാന പ്രസിഡണ്ട്), മനോജ് ശങ്കരനെല്ലൂര്‍ (തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), സി ആര്‍ നീലകണ്ഠന്‍ (എ എ പി), അഹമ്മദ് ഷരീഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്), സുബൈര്‍ പടുപ്പ് (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), ഗോപി കുതിരക്കല്‍ (ദളിത് ആക്ടിവിസ്റ്റ്), ശരിഫ് പുനലൂര്‍ (എന്‍ എസ് സി), രാഘവന്‍ വെളുത്തോളി (വ്യാപാര വ്യവസായ സമിതി ജില്ലാ സെക്രട്ടറി), ടി ഡി കബീര്‍, കരീം സിറ്റി ഗോള്‍ഡ്, വിനോദ് മേക്കോത്ത്, റഹീം ബെണ്ടിച്ചാല്‍, എസ് എം ബഷീര്‍ മഞ്ചേശ്വരം, കരീം പാണലം, റഷീദ് മുട്ടുംന്തല, ശാഫി, യൂനുസ് തളങ്കര, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, എബി കുട്ടിയാനം, ഉസ്മാന്‍ കടവത്ത്, റഷീദ് പൂരണം, അബ്ദുല്‍ മജീദ് ബാഖവി, മുനീര്‍ മുനമ്പം, കെ ബി മുഹമ്മദ് കുഞ്ഞി, എം എം കെ സിദ്ദീഖ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മജീദ് കൊല്ലംമ്പാടി, സൈഫുദ്ദീന്‍ കെ മാക്കോട്, അഷ്‌റഫ് നായന്മാര്‍മൂല, അഡ്വ. ബഷീര്‍ ആലഡി, സലീം പുനലൂര്‍, ഖയ്യൂം മാന്യ, അമീന്‍ ദീനാര്‍ ഐക്യവേദി, എന്‍ എ മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ തുടങ്ങി നിരവധി നേതാക്കളും ജില്ലയിലെ വിവിധ ക്ലബ്ബ് ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് യുവജന കൂട്ടായ്മ ഭാരവാഹികളായ ഇബ്രാഹിം ബാങ്കോട്, ഹാരിസ് ബന്നു, കബീര്‍ ദര്‍ബാര്‍ എന്നിവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Obituary, Madrasa, Teacher, BJP, Riyas Moulavi, Programme, Inauguration, Riyas Moulavi's murder case: Anti fascist meet will be inaugurated by former Gujarath DGP R B Srikumar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia