city-gold-ad-for-blogger

റിട്ട.എസ്‌ഐ പി.വി.രാജ് കുമാര്‍ നിര്യാതനായി

പെരിയ: (www.kasargodvartha.com 23/01/2016) റിട്ട. എസ്‌ഐയും ചിക്കു ബസ് ഉടമയുമായ കാഞ്ഞിരടുക്കം തടിയന്‍വളപ്പിലെ പി.വി. രാജ്കുമാര്‍(71) നിര്യാതനായി.  കേരള സ്‌റ്റേറ്റ് പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍, ബസ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

മലബാര്‍ സ്‌പെഷ്യല്‍ പോലീസിലൂടെ സര്‍വീസില്‍ പ്രവേശിച്ച രാജ്കുമാര്‍ ഏറെക്കാലം നാഗാലാന്‍ഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍, ബേഡകം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, രാജപുരം, ഹൊസ്ദുര്‍ഗ്, ബേക്കല്‍ സ്‌റ്റേഷനുകളില്‍ സേവനമനുഷ്ഠിച്ചു. ഭാര്യ: രാജി. മക്കള്‍:  രാജേഷ് (ബസ് ഉടമ), രജനി, രാജശ്രീ. മരുമക്കള്‍: സുരജ, പ്രസാദ് (ഗള്‍ഫ്), രാമചന്ദ്രന്‍ (ബിസിനസ്).

സംസ്‌ക്കാരം രാവിലെ 9.30ന് തടിയന്‍വളപ്പിലെ വീട്ടുവളപ്പില്‍ നടക്കും.
റിട്ട.എസ്‌ഐ പി.വി.രാജ് കുമാര്‍ നിര്യാതനായി

Keywords:  Periya, Kasaragod, Kerala, Death, Obituary, Police-officer, Rit.S.I P.V Raj Kumar passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia