നെല്ല്കുത്ത് യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി തൊഴിലാളി സ്ത്രീ മരിച്ചു
Mar 30, 2013, 17:49 IST
പയ്യന്നൂര്‍: നെല്ല്കുത്ത് യന്ത്രത്തിന്റെ ബെല്‍റ്റില്‍ ഷാള്‍ കുടുങ്ങി മില്‍ ജീവനക്കാരി മരിച്ചു. പാണപ്പുഴയിലെ പൊയിന്‍ അനിലിന്റെ ഭാര്യ കപ്പണക്കാല്‍ ജിഷ(25)യാണ് മരിച്ചത്.
പാണപ്പുഴ പോസ്റ്റ് ഓഫീസിന് സമീപത്തെ ജ്യോതി റൈസ് മില്ലില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. മില്ലിലെ ജീവനക്കാരിയായ ജിഷ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ചൂരിദാറിന്റെ ഷാള്‍ ബെല്‍റ്റില്‍ കുടുങ്ങുകയായിരുന്നു. ഷാള്‍ പിന്നീട് ജിഷയുടെ കഴുത്തില്‍ കുടുങ്ങി ശ്വാസംമുട്ടിയതാണ് മരണത്തിന് ഇടയാക്കിയത്.
പ്രാപ്പൊയിലിലെ കക്കോട്ടെ എ. ഗോവിന്ദന്റെയും കപ്പണക്കാല്‍ ജാനകിയുടെയും മകളാണ്. മക്കള്‍: അരുണിമ, ആബിത്രയ, സഹോദരന്‍: പരേതനായ ലിജീഷ്.
Keywords : Payyannur, Woman, Wife, Death, Obituary, Kerala, Flour Mill, Shall, Jisha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.