Obituary | പ്രശസ്ത വാദ്യ വിദഗ്ധനും തെയ്യം കലാകാരനുമായ എം മുരളി പണിക്കർ അസുഖത്തെ തുടർന്ന് മരിച്ചു
ചന്തേര: (KasargodVartha) പ്രശസ്ത വാദ്യ വിദഗ്ധനും തെയ്യം കലാകാരനുമായ (Theyyam Artist) മാണിയാട്ടെ (Maniyat) എം മുരളി പണിക്കർ (57) അസുഖത്തെ തുടർന്ന് മരിച്ചു (Died). പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ (Kannur Medical College) വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിൽ (Treatment) ആയിരുന്നു. ശനിയാഴ്ച രാവിലെയാണ് അസുഖം മൂർച്ഛിച്ച് മരണം സംഭവിച്ചത്.
ശനിയാഴ്ച ഉച്ചയോടെ മാണിയാട്ടെ സ്വവസതിയിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലു മണിയോടെ ഉദിനൂരിലെ വാതക ശ്‌മശാനത്തിൽ സംസ്‌കരിക്കും. വാദ്യോപകരണ വൈദഗ്ധ്യത്തിനും തെയ്യം കലാപ്രകടനങ്ങൾക്കും പേരുകേട്ട വ്യക്തിത്വമായിരുന്നു മുരളി പണിക്കർ. നിരവധി സ്ഥലങ്ങളിൽ കലാപ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.
ഭാര്യ: സൗമ്യ ഇരിട്ടി. മക്കളില്ല. മണിയാട്ടെ തെയ്യം കലാകാരനായ കൃഷ്ണൻ പണിക്കർ - ചെറിയ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നളിനി പഴയങ്ങാടി മാട്ടൂൽ, പ്രസന്ന (മുൻ അധ്യാപിക, ഉദിനൂർ), സുദ ഉദിനൂർ, ഗീത കീച്ചേരി.