city-gold-ad-for-blogger
Aster MIMS 10/10/2023

Dietrich Mateschitz | എനർജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുള്ളിന്റെ ഉടമ ഡയട്രിച്ച് മാറ്റെസ്‌ചിറ്റ്‌സ് അന്തരിച്ചു

വിയന്ന: (www.kasargodvartha.com) എനർജി ഡ്രിങ്ക് കമ്പനിയായ റെഡ് ബുള്ളിന്റെ സഹസ്ഥാപകനും റെഡ് ബുൾ ഫോർമുല വൺ റേസിംഗ് ടീമിന്റെ സ്ഥാപകനും ഉടമയുമായ ഓസ്ട്രിയൻ കോടീശ്വരൻ ഡയട്രിച്ച് മാറ്റെസ്‌ചിറ്റ്‌സ് (78) അന്തരിച്ചു. ടെക്‌സാസിലെ ഓസ്റ്റിനിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്രാൻഡ് പ്രിക്‌സിൽ, റെഡ് ബുൾ റേസിംഗ് ടീം ഉദ്യോഗസ്ഥർ മാറ്റെസിറ്റ്‌സിന്റെ മരണം സ്ഥിരീകരിച്ചു. ഫോർബ്‌സ് ഓസ്ട്രിയയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറ്റെസ്‌ചിറ്റ്‌സിനെ തെരഞ്ഞെടുത്തിരുന്നു, ഏകദേശം 27.4 ബില്യൺ യൂറോ (27 ബില്യൺ ഡോളർ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
  
Dietrich Mateschitz | എനർജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുള്ളിന്റെ ഉടമ ഡയട്രിച്ച് മാറ്റെസ്‌ചിറ്റ്‌സ് അന്തരിച്ചു

ഓസ്ട്രിയൻ-തായ് ഗ്രൂപായ റെഡ് ബുള്ളിന്റെ പൊതു മുഖമായി മാറ്റെസ്‌ചിറ്റ്‌സ് ശ്രദ്ധേയനായിരുന്നു. ലോകമെമ്പാടുമുള്ള 172 രാജ്യങ്ങളിൽ റെഡ് ബുൾ കമ്പനി ഊർജ പാനീയങ്ങൾ വിൽക്കുന്നു. ലോകമെമ്പാടും എനർജി ഡ്രിങ്ക് ജനകീയമാക്കാൻ മാറ്റെസ്‌ചിറ്റ്‌സ് സഹായിക്കുക മാത്രമല്ല, തന്റെ ബ്രാൻഡിന് ചുറ്റും സ്പോർട്സ്, മീഡിയ, റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. റെഡ് ബുള്ളിന്റെ വർധിച്ചുവരുന്ന വിജയത്തോടെ, അദ്ദേഹം കായികരംഗത്തെ തന്റെ നിക്ഷേപം വളരെയധികം വർധിപ്പിച്ചു. റെഡ് ബുൾ ഇപ്പോൾ ഫുട്ബോൾ ക്ലബുകൾ, ഐസ് ഹോക്കി ടീമുകൾ, എഫ്1 റേസിംഗ് ടീമുകൾ എന്നിവയും നടത്തുന്നു. കൂടാതെ, വിവിധ കായിക ഇനങ്ങളിൽ നൂറുകണക്കിന് കളിക്കാരുമായി റെഡ് ബുൾ കരാറിലാണ്.

മാറ്റെസ്‌ചിറ്റ്‌സും തായ് നിക്ഷേപകനായ ചെലിയോ യോവിദ്യയും ചേർന്ന് 1984-ലാണ് റെഡ് ബുൾ കമ്പനി സ്ഥാപിച്ചത്. മാറ്റെസ്‌ചിറ്റ്‌സിന്റെ നേതൃത്വത്തിൽ റെഡ് ബുൾ അതിന്റെ വിപണി വിഹിതം അതിവേഗം വർധിപ്പിച്ചു, ആദ്യം യൂറോപ്പിലും പിന്നീട് അമേരിക്കയിലും മോട്ടോർസ്‌പോർട്‌സ്, സോക്കർ എന്നിവയുൾപ്പെടെ വിവിധ കായിക വിനോദങ്ങൾ സ്‌പോൺസർ ചെയ്‌ത് കമ്പനിയുടെ വിപണി മൂല്യം ഉയർത്തി. കൂടാതെ, 2010, 2011, 2012, 2013 വർഷങ്ങളിൽ കൺസ്ട്രക്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പ് നേടി റെഡ് ബുൾ റേസിംഗ് ടീം ഫോർമുല 1 ൽ വിജയം നേടിയിട്ടുണ്ട്, ജർമ്മൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ തുടർച്ചയായി നാല് ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു.

Keywords: International, News, Top-Headlines, Latest-News, Obituary, Red Bull owner Dietrich Mateschitz passes away at 78, Redbull, Red Bull Owner.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia