Investigation | റിയല്‍ എസ്റ്റേറ്റ് വ്യാപാരി കടലില്‍ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
● വെള്ളിയാഴ്ച പുലർച്ചെ 6.30 മണിയോടെ കാപ്പില്‍ ബീചിന് സമീപത്തെ കടലിലാണ് മൃതദേഹം കണ്ടെത്തിയത്.
● മരണത്തിൽ സംശയങ്ങൾ ഒന്നും ഇല്ലെന്നാണ് പറയുന്നത്.
● അഹ്‌മദ് ഹാജി - സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല.
ഉദുമ: (KasargodVartha) റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പടിഞ്ഞാര്‍ ജംക്ഷന് സമീപത്തെ പൊന്നേക്കായ് ബശീർ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 6.30 മണിയോടെ കാപ്പില്‍ ബീചിന് സമീപത്തെ കടലിലാണ് മൃതദേഹം കണ്ടെത്തിയത്.
പള്ളിയിൽ പോകുന്നുവെന്നു പറഞ്ഞ് പുലർച്ചെ വീട്ടില്‍ നിന്നു പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ച ബശീറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മരണത്തിൽ സംശയങ്ങൾ ഒന്നും ഇല്ലെന്നാണ് പറയുന്നത്.
വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് മോർടത്തിനായി മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അഹ്‌മദ് ഹാജി - സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല.
മക്കള്‍: ജംശീര്‍, ജാശിര്‍ (ഇരുവരും ദുബൈ), ജിശാന. മരുമക്കള്‍: ജഅഫര്‍ പള്ളിക്കര, അസൂറ ബേക്കല്‍, ജദീറ പാക്യാര. സഹോദരങ്ങള്‍: യു കെ മുഹമ്മദ് കുഞ്ഞി ഹാജി, ഹമീദ് ഹാജി കാപ്പില്‍ പടിഞ്ഞാര്‍, നഫീസ കോട്ടിക്കുളം, ഖദീജ മാങ്ങാട്, ആഇശ ദേളി, പരേതരായ അബ്ബാസ് കാപ്പില്‍, ബീഫാത്വിമ കാപ്പില്‍.
#RealEstate #SeaDeath #PoliceInvestigation #Kasargod #Uduma #KeralaNews