city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ വ്യാപാരി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു

കുമ്പള: (www.kasargodvartha.com 23.02.2017) ദീര്‍ഘകാലം റേഷന്‍ കട നടത്തിയിരുന്ന കളത്തൂര്‍ സ്വദേശി ഹൃദയാഘാതം മൂലം റേഷന്‍ കടയില്‍ കുഴഞ്ഞുവീണ് മരിച്ചു. ദീര്‍ഘകാലമായി കുമ്പളയില്‍ റേഷന്‍ കട നടത്തിയിരുന്ന കെ ശങ്കര ആള്‍വയുടെ മകനും 20 വര്‍ഷമായി കുമ്പള ടെമ്പിള്‍ റോഡില്‍ റേഷന്‍ കട നടത്തിവരികയും ചെയ്തിരുന്ന നവീന്‍ ചന്ദ്ര ആള്‍വ (42) ആണ് മരിച്ചത്.

ബദിയഡുക്ക റോഡിലെ കണിപുര ഫാഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ കൂടിയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് റേഷന്‍ കടയില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കിയശേഷം കാസര്‍കോട്ടെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.

റേഷന്‍ വ്യാപാരി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു


പിന്നീട് പോലീസ് സ്‌റ്റേഷന്‍ റോഡില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഏറെ സുപരിചിതനും വലിയ സുഹൃത്ത് വലയത്തിനു ഉടമയുമായിരുന്ന നവീന്‍ ചന്ദ്ര ആള്‍വ കണിപുരം ഗോപാല കൃഷണ ക്ഷേത്രം, കിഡൂര്‍ മഹാദേവ ക്ഷേത്രം ഭാരവാഹികൂടിയായിരുന്നു.

ഭാര്യ: ശ്വേത. മകന്‍: കവന കൃഷ്ണ എന്‍ ആള്‍വ. നേമി രാജ ആള്‍വ, ജഗന്നാഥ ആള്‍വ, ശ്രീനിവാസ ആള്‍വ, പ്രവീണ്‍ ആള്‍വ, സുനന്ദ, വിശലാക്ഷി എന്നിവര്‍ സഹോദരങ്ങളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kumbala, news, Death, tradesman, Obituary, hospital, Fall Down, Ration Trader, cardiac attack, Ration Trader Fall Down and died, Naveen Chandra Aalva,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia