കാസര്‍കോട് ജില്ലയിലും എലിപ്പനി മരണം; ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു, 18 പേര്‍ ആശുപത്രിയില്‍
Sep 8, 2018, 18:06 IST
കാസര്‍കോട്: (www.kasargodvartha.com 08.09.2018) കാസര്‍കോട് ജില്ലയിലും എലിപ്പനി മരണം റിപോര്‍ട്ട് ചെയ്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവാണ് ശനിയാഴ്ച വൈകിട്ടോടെ മരണപ്പെട്ടത്. കുമ്പള ബന്തിയോട് ധര്‍മത്തടുക്കയിലെ അബ്ദുല്‍ അസീസ് (35) ആണ് മരിച്ചത്. ഏതാനും ദിവസമായി ഇയാള്‍ എലിപ്പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി. ദിനേശ്കുമാര്‍ പറഞ്ഞു.
എലിപ്പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഡി എം ഒ മുന്നറിയിപ്പ് നല്‍കി. കാസര്‍കോട്ട് സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ എലിപ്പനി മരണമാണിതെന്ന് ഡി എം ഒ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നേരത്തെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ രണ്ടു പേര്‍ മരിച്ചിരുന്നു.
18 പേര്‍ എലിപ്പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതുകൂടാതെ 35 പേര്‍ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. പ്രളയബാധിത മേഖലകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നും പോയവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
മുഹമ്മദ് -ആഇശ ദമ്പതികളുടെ മകനാണ് അബ്ദുല്‍ അസീസ്. സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, ബഷീര്‍, ഖദീജ. അവിവാഹിതനാണ്. മൃതദേഹം കാസര്‍കോട് മാലിക് ദീനാര്‍ പള്ളിയില്‍ കുളിപ്പിച്ച ശേഷം മംഗളടുക്കയിലെ വീട്ടിലേക്ക് കൊണ്ട് വന്നു. പൊതുദര്‍ശനത്തിന് ശേഷം ചള്ളങ്കയം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Rat fever death in Kasaragod
< !- START disable copy paste -->