city-gold-ad-for-blogger

വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് സിപ് ലൈൻ അപകടത്തിൽപ്പെട്ട് ഓപ്പറേറ്ററായ യുവാവ് മരിച്ചു; സംഭവം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

Representational image reflecting Ranipuram glass bridge and cable car accident context
Photo: Special Arrangement

● അപകടത്തിൽ സിപ് ലൈൻഓപ്പറേറ്ററായ പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ മരിച്ചു

● ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്

● കേബിൾ കുരുങ്ങിയതിനെ തുടർന്ന് കേബിൾ കാർ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു

● വെള്ളിയാഴ്ചയാണ് (സെപ്റ്റംബർ 4) സനൂപ് റാണിപുരം ഗ്ലാസ് ബ്രിഡ്ജിൽ സിപ് ലൈൻഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്

● ഗുരുതരമായി പരിക്കേറ്റ സനൂപിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 

രാജപുരം: (KasargodVartha) വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് ഗ്ലാസ് ബ്രിഡ്ജിൽ സഞ്ചാരികൾക്കായി സർവീസ് നടത്തിയ സിപ് ലൈൻ അപകടത്തിൽപ്പെട്ട് ഓപ്പറേറ്ററായ യുവാവ് മരിച്ചു. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി സനൂപ് കൃഷ്ണൻ (24) ആണ് മരിച്ചത്. ശനിയാഴ്ച (സെപ്റ്റംബർ 5) വൈകുന്നേരം അഞ്ച്‌ മണിയോടെയാണ് അപകടം സംഭവിച്ചത്. സഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങിയതിനെ തുടർന്ന് സിപ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.

ജോലിക്ക് കയറിയത് വെള്ളിയാഴ്ച

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് (സെപ്റ്റംബർ 4) സനൂപ് റാണിപുത്ത് സിപ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിച്ച് വെറും രണ്ടാം ദിവസമാണ് ഈ അപകടം സംഭവിച്ചത്.

അന്വേഷണം ആരംഭിച്ച് പൊലീസ്

അപകടത്തിൻ്റെ കൃത്യമായ കാരണം സംബന്ധിച്ച് രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സിപ് ലൈൻ സംവിധാനത്തിലെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്നും, കേബിൾ കുരുങ്ങാനുണ്ടായ സാഹചര്യം എന്താണെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിന് പുറമെ വിനോദസഞ്ചാര കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളും അധികൃതർ വിശദമായി പരിശോധിക്കുന്നുണ്ട്.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Sanoop Krishnan (24), a newly joined zipline operator, died after the cable car at Ranipuram glass bridge lost control and fell due to an entangled cable on Saturday, September 5, 2026. Rajapuram police have launched an investigation into the accident and safety measures at the tourist site.

#KasargodVartha #Ranipuram #KasaragodNews #ZiplineAccident #RanipuramGlassBridge #MalayalamNews #LocalNews #KeralaTourism #AccidentNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia