city-gold-ad-for-blogger

തട്ടുകട ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബദിയഡുക്ക: (www.kasargodvartha.com 28/07/2016) തട്ടുകട ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രാജസ്ഥാന്‍ ചിത്തോഗ്രഹിലെ ടി ഗൗതം (40) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ബദിയഡുക്കയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തട്ടുകട ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുബദിയഡുക്ക ടൗണില്‍ കുറച്ചുകാലമായി തട്ടുകടയില്‍, ബേല്‍പ്പൂരി, പാനിപ്പൂരി കച്ചവടം നടത്തിവന്നിരുന്ന ഗൗതം കുടുംബ സമേതം ക്വാര്‍ട്ടേഴ്‌സിലാണ് താമസം. പിതാവ് കാളുസിംങ്, മാതാവ് ഗംഗ. ഭാര്യ: സുഗുണ. മക്കള്‍: ലച്ചു, സന്തോഷി, രാഹുല്‍.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷം മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോകും.

തട്ടുകട ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Keywords : Badiyadukka, Death, Youth, Hospital, Family, Obituary, Rajastan, Rajasthan native dies after cardiac arrest. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia