city-gold-ad-for-blogger

റെയിൽവേ പാളത്തിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; ട്രാക്ക് പരിശോധിക്കുന്നതിനിടെ ട്രെയിൻ തട്ടിയതെന്ന് നിഗമനം

A railway track in a rural area, representing the accident location.
Photo: Special Arrangement

● കാഞ്ഞങ്ങാട്-മംഗളൂരു പാസഞ്ചർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
● നാട്ടുകാരാണ് ടൗൺ പോലീസിനെ വിവരമറിയിച്ചത്.
● പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി.
● മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
● സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാസർകോട്: (KasargodVartha) റെയിൽവേ ട്രാക്കിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചൗക്കി സി.പി.സി.ആർ.ഐക്ക് സമീപം ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബിഹാർ ഭോജ്പൂർ ഗോർപോഖാർ സ്വദേശിയായ അരവിന്ദ് കുമാർ (44) ആണ് മരിച്ചത്.

റെയിൽവേ ട്രാക്ക് മെയിന്റനൻസ് ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു അരവിന്ദ്. ട്രാക്ക് പരിശോധിക്കുന്നതിനിടെ കാഞ്ഞങ്ങാട്-മംഗളൂരു പാസഞ്ചർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം.

സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാരാണ് ടൗൺ പോലീസിനെ വിവരമറിയിച്ചത്. പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.

Article Summary: Railway worker found dead on track in Kasaragod, suspected train accident.

#Kasaragod #RailwayAccident #KeralaNews #TrainAccident #RailwaySafety #Railways

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia