city-gold-ad-for-blogger

റെയില്‍വേ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 25/11/2016) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ ജീവനക്കാരനായ പെരുമ്പാവൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ട്രാക്ക് മെയിന്ററും പെരുമ്പാവൂര്‍ കുപ്പംപടി ഇരുവിച്ചിറയിലെ കൃഷ്ണന്‍ കൊട്ടന്‍ - ദേവിക അമ്മ ദമ്പതികളുടെ മകനുമായ കെ ശ്രീധരന്‍ (56) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാസര്‍കോട് റെയില്‍വേ ഓഫീസ് പരിസരത്തുവെച്ചാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടയില്‍ ശ്രീധരന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബസമേതം പൂച്ചക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം.

ഭാര്യ: ഓമന. മക്കള്‍: ശ്രീനാഥ് (മംഗളൂരു ശ്രീനിവാസ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി), ശ്രീലക്ഷ്മി (ബി കോം വിദ്യാര്‍ത്ഥി), സഹോദരങ്ങള്‍: മണി, ഗീത, ലത, തുളസി.
റെയില്‍വേ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords:  Perumbavoor Kuppam Padi Iruvichira K Sridharan passes away, Obituary, Kasaragod, Kerala, Railway Employee

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia