നെല്ലിക്കുന്ന് കടപ്പുറത്തെ ആര്‍. ഗംഗാധരന്‍ നിര്യാതനായി
Aug 12, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 12/08/2015) സിപിഎം കാസര്‍കോട് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന നെല്ലിക്കുന്ന് കടപ്പുറത്തെ ആര്‍ ഗംഗാധരന്‍ (40) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പള്ളം പൊതുശമ്ശാനത്തില്‍.
സിപിഎം കടപ്പുറം ബ്രാഞ്ചംഗം, ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയംഗം, വില്ലേജ് സെക്രട്ടറി, നെല്ലിക്കുന്ന് കടപ്പുറം ചീരുബാം ഭഗവതി മന്ദിരം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: രഞ്ജിനി (കുമ്പള). മകള്‍: സനൂഷ. പരേതനായ എം.സി രാഘവന്റെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ഉമേശ്, ദിനേശ്, നിര്‍മല, പുഷ്പ, സുമിത്ര.

Keywords : Obituary, Kerala, Nellikunnu, CPM, Office, Secretary, R Gangadharan.