city-gold-ad-for-blogger

ക്വാറി തൊഴിലാളി വെള്ളകെട്ടില്‍ മുങ്ങി മരിച്ചു

ക്വാറി തൊഴിലാളി വെള്ളകെട്ടില്‍ മുങ്ങി മരിച്ചു
Dhamodaran
രാജപുരം: ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് 51കാരന്‍ മുങ്ങി മരിച്ചു. പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശിയും ക്വാറി തൊഴിലാളിയുമായ ദാമോദരനാണ് മരിച്ചത്. വീടിനടുത്തുള്ള ക്വാറിയിലാണ് അപകടം. ശബരിമല ദര്‍ശനതത്തിന് വ്രതമാരംഭിച്ച ദിനത്തിലാണ് ദാരുണമായ അന്ത്യമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് കുളിക്കാന്‍ പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ജഡം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വെള്ളക്കെട്ടില്‍ നിന്നും പുറത്തെടുത്തു. കൗസല്യയാണ് ഭാര്യ. മനോജിന്റെ ഭാര്യ ധന്യ ഏകമകളാണ്.
Keywords: Rajapuram, Obituary, ക്വാറി തൊഴിലാളി, മുങ്ങി
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Sre
Web Desk Sre

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia