city-gold-ad-for-blogger

പി.ഡബ്യു.ഡി കരാറുകാരന്‍ കിണറ്റില്‍ മരിച്ചനിലയില്‍

പി.ഡബ്യു.ഡി കരാറുകാരന്‍ കിണറ്റില്‍ മരിച്ചനിലയില്‍
കാസര്‍കോട്: പി.ഡബ്യു.ഡി കരാറുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പള്ളം റോഡിലെ പി.ഡബ്ലു.ഡി കരാറുകാരന്‍ പി.വി. മോഹനനെയാണ്(60) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് 100 മീറ്റര്‍ മാത്രം അകലെയുള്ള സഹകരണ ബാങ്ക് കെട്ടിടത്തിനടുത്തുള്ള ആള്‍മറയുള്ള കിണറ്റിലാണ് മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്.
സാധാരണ രാത്രി 8.30 മണിയോടെയാണ് മോഹനന്‍ വീട്ടില്‍ തിരിച്ചെത്താറുള്ളത്. വ്യാഴാഴ്ച രാത്രി ഏറെ വൈകിട്ടും കാണാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ വെള്ളിയാഴ്ച രാവിലെ സഹകരണ ബാങ്കിലെ ജീവനക്കാരന്‍ വെള്ളം കോരാന്‍ കിണറ്റില്‍ ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കാസര്‍കോട്ടെ ആദ്യകാല കാരാറുകാരനായ കേശവന്‍ മേസ്ത്രി-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ സുധ. മക്കള്‍: അനൂപ്(പോളിടെക്‌നിക് വിദ്യാര്‍ത്ഥി), അനുപമ. മരുമകന്‍ അര്‍ജുനന്‍ (കൊയിലാണ്ടി). സഹോദരങ്ങള്‍: ഷീല, ശാലി, പ്രഭ, ലീല, റീന.

Keywords: Kasaragod, Obituary, PWD Contractor, Well, P.V Mohanan  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia