പ്രമുഖ കോണ്‍ട്രാക്ടര്‍ ബേവിഞ്ചയിലെ സി.എച്ച് അബൂബക്കര്‍ ഹാജി നിര്യാതനായി
May 5, 2013, 20:34 IST
ചെര്‍ക്കള: കര്‍ണാടകയിലെ പ്രമുഖ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറും പൗരപ്രമുഖനും ജാവകല്‍ ട്രസ്റ്റ് പ്രസിഡന്റുമായിരുന്ന ബേവിഞ്ച സ്റ്റാര്‍ നഗറിലെ സി.എച്ച് അബൂബക്കര്‍ ഹാജി(76) നിര്യാതനായി. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.
ചിക്കമംഗളൂര്‍ ഡി.സി.സി വൈസ് പ്രസിഡന്റ്, മോഡികരി സംയുക്ത ജമാഅത്ത് പ്രസിഡന്റ്, ബേവിഞ്ച ജമാഅത്ത് അംഗം, സ്റ്റാര്‍ നഗര്‍ നൂറുല്‍ ഹുദാ മദ്രസാ കമ്മിറ്റി പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ചെറുവത്തൂര്‍ പള്ളിക്കണ്ടത്തെ ഇ.പി ഖദീജ. മക്കള്‍: സി.എച്ച് മുഹമ്മദ് റിയാസ് (പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടര്‍), സിബിദ, ബുശ്‌റ, ബീവിഞ്ഞി, സബീദ, റിസാന, ത്വബീബ. മരുമക്കള്‍: സുമയ്യ അണങ്കൂര്‍, അബ്ദുല്ല മളി കുമ്പള, മുഹമ്മദ് ഇല്ലം ചെര്‍ക്കള, ഇഖ്ബാല്‍ അഡൂര്‍, മഷൂദ് മംഗലാപുരം, മഷൂദ് ചെറുവത്തൂര്‍ പളളിക്കണ്ടം, ഇര്‍ഷാദ് ബാവിക്കര. സഹോദങ്ങള്‍: ബീഫാത്വിമ, പരേതരായ സി.എച്ച് മുഹമ്മദ് ഹാജി, സി.എച്ച് അബ്ദുല്ല ഹാജി, ഐ.എന്‍.എല്‍ ആദ്യകാല നേതാവും കോണ്‍ട്രാക്ടറുമായിരുന്ന സി.എച്ച് അഹ്മദ് ഹാജി .
ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kerala, Kasaragod Cherkal, Bevinja, Star Nagar, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.