ഓട്ടോഡ്രൈവര്‍ പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
Jul 21, 2014, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2014) നിസ്‌കാരത്തിന് അംഗസ്‌നാനം ചെയ്യുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. ചെങ്കള തൈവളപ്പ് വലിയമൂലയിലെ താമസക്കാരനും കര്‍ണാടക പുത്തൂര്‍ സ്വദേശിയുമായ മുഹമ്മദ് കുഞ്ഞി (38) യാണ് മരിച്ചത്.
കാസര്‍കോട് നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്നു. ഞായറാഴ്ച വൈകിട്ട് തൈവളപ്പ് വലിയമൂല ജുമാമസ്ജിദില്‍ നോമ്പ് തുറന്നതിന് ശേഷം നിസ്‌കാരത്തിന് അംഗസ്‌നാനം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു.
പുത്തൂറിലെ ഹസൈനാര്‍-ആയിഷ ദമ്പതികളുടെ മകനായ മുഹമ്മദ് കുഞ്ഞി നേരത്തെ തളങ്കരയിലും താമസിച്ചിരുന്നു. എസ്.ടി.യു പ്രവര്‍ത്തകനാണ്. ഭാര്യ ഷമീമ മാസങ്ങള്‍ക്ക് മുമ്പ് വീണ് കാലൊടിഞ്ഞ് ചികിത്സയിലാണ്. രണ്ട് മേജര്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും സുഖം പ്രാപിച്ചിട്ടില്ല.
വിദ്യാര്‍ത്ഥികളായ മുര്‍ഷിദ, ജംഷീദ, അര്‍ഷിദ, അര്‍ഫീദ, മുബീന്‍ എന്നിവര്‍ മക്കളാണ്. ഉസ്മാന്‍ ഏക സഹോദരനാണ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് തൈവളപ്പ് വലിയമൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്‍ധനനും അധ്വാനശീലനുമായ മുഹമ്മദ് കുഞ്ഞി ഏറെ പ്രയാസപ്പെട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കുടുംബത്തിന്റെ അത്താണിയായ അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും താങ്ങാനാകാത്ത ആഘാതമായി.
Also read:
ബിജെപിയിലെ മുസ്ലീങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു: നജ്മ ഹെപ്ത്തുല്ല
Keywords : Kasaragod, Died, Auto Driver, Obituary, Puthur, Thalangara, Puthur Mohammed Kunhi passes away.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067