city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രശസ്ത ഗായകന്‍ പുതുക്കൈ ബാലന് നാടിന്റെ അന്ത്യാഞ്ജലി

നീലേശ്വരം: (www.kasargodvartha.com 04.09.2018) അന്തരിച്ച പ്രശസ്ത ഗായകന്‍ പുതുക്കൈ കാനത്തില്‍ വീട്ടില്‍ ബാലകൃഷ്ണന് നാടിന്റെ അന്ത്യാഞ്ജലി. പരേതനായ ഐക്കോടന്‍ മാലിങ്കന്‍ നായരുടെയും കാനത്തില്‍ തമ്പായി അമ്മയുടെയും മകനായ ബാലന്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വര്‍ഷങ്ങളോളം ഗാനമേള വേദിയില്‍ തിളങ്ങി നിന്ന പ്രശസ്ത ഗായകനായിരുന്നു പുതുക്കൈ ബാലന്‍. അഷ്ടമിരോഹിണി ദിനത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനവും മരണവും. 1965 സെപ്റ്റംബര്‍ 25 നായിരുന്നു ജനനം. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഗാനമേള വേദിയില്‍ എത്തി. കാഞ്ഞങ്ങാട് രാമചന്ദ്രനായിരുന്നു ഗുരു. സാമ, റിഥം എന്നീ ഓര്‍ക്കസ്ട്രകള്‍ രൂപീകരിച്ചു ഗാനമേളകള്‍ അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ സിഫണി, നാദം എന്നീ ഓര്‍ക്കസ്ട്രകളിലെ പ്രധാന പാട്ടുകാരനുമായിരുന്നു. നീലേശ്വരം രാഗവീണ ഓര്‍ക്കട്സ്ട്രയിലും പാടി.

കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അകലെ അകലെ നീലാകാശം, മാനസ നിളയില്‍, ശ്യാംമാംബരം, ഗോരി തേര ഗാവ് ബഡാ പ്യാരാ.. എന്നീ സിനിമാ ഗാനങ്ങള്‍ പാടാന്‍ ഗാനമേള വേദികളില്‍ ആസ്വാദകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുമായിരുന്നു. ഉത്തമന്‍ എന്ന ചിത്രത്തിലെ പാലാഴി തീരം കണ്ടു ഞാന്‍... എന്നു തുടങ്ങുന്ന ഗാനത്തിനും ആവശ്യക്കാര്‍ ഏറെയായിരുന്നു. സ്‌കൂള്‍ കലോത്സവ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ ബാലന്‍ പിന്നീട് സിനിമാതാരം കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടി പിന്നണി പാടിയും കലോല്‍സവ വേദികളില്‍ നിറഞ്ഞു നിന്നു.

ജീവിതത്തിനായി നിര്‍മാണ മേഖലയില്‍ കോണ്‍ട്രാക്ടര്‍ ജോലി ചെയ്യുമ്പോഴും സംഗീതം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസില്‍. രണ്ടു വര്‍ഷം മുമ്പാണ് അര്‍ബുദ ബാധിതനായത്. അതുവരെയും ഗാനമേളയില്‍ സജീവമായിരുന്നു. ഒരു വര്‍ഷം മുമ്പ് സഹോദരന്‍ രവി പുതുക്കൈയുടെ ശിവദം ക്രിയേഷന്‍സ് പുറത്തിറക്കിയ പുതുക്കൈ സദാശിവ ക്ഷേത്ര ഭക്തിഗാന ആല്‍ബമായ ശിവനാമം പുണ്യനാമത്തില്‍ പശുപതി ശ്രീ ശിവനേ.. എന്നു തുടങ്ങുന്ന പരമ്പരാഗത ശിവസ്തുതിയാണ് ഒടുവില്‍ പാടിയത്. ഈ പാട്ടിന്റെ റെക്കോര്‍ഡിങ്ങിനു   രോഗക്കിടക്കയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്.

ശ്വാസതടസത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഭാര്യ: എം. ലക്ഷ്മി. മക്കള്‍: സരിഗ, ശ്രുതിലയ. മരുമകന്‍: പ്രശാന്ത് കോറോത്ത് തേര്‍വയല്‍ (ഒമാന്‍). സഹോദരങ്ങള്‍: രാജന്‍ (സൗദി), ഗീത ബാലകൃഷ്ണന്‍ (ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), രവികുമാര്‍ (എംബ്രോയ്ഡറി ഡിസൈനര്‍, മംഗളൂരു). മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുതുക്കൈയിലെ വീട്ടുവളപ്പില്‍ സ്ംസ്‌കരിച്ചു.
പ്രശസ്ത ഗായകന്‍ പുതുക്കൈ ബാലന് നാടിന്റെ അന്ത്യാഞ്ജലി


Keywords:  Kasaragod, Kerala, news, Neeleswaram, Top-Headlines, Death, Obituary, Puthukkai Balan no More
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia