നാലാംവാതുക്കലിലെ തെയ്യം കലാകാരന്‍ പുത്തൂരന്‍ നിര്യാതനായി
Dec 27, 2012, 19:24 IST
ഉദുമ: നാലാംവാതുക്കലിലെ തെയ്യം കലാകാരന്‍ പുത്തൂരന്‍(78) നിര്യാതനായി. പന്ത്രണ്ടാം വയസില്‍ തെയ്യം കെട്ടാന്‍ തുടങ്ങിയ ഇദ്ദേഹം തുളുനാടന്‍ തെയ്യങ്ങളിലും, മലനാടന്‍ തെയ്യങ്ങളിലും, ക്ഷേത്രങ്ങളിലും, തറവാടുകളിലും ആയിരത്തിലധികം തെയ്യങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്.
തുളുനാടന്‍ തെയ്യങ്ങളായ ഉഗ്രമൂര്‍ത്തി പഞ്ചുരുളി, ഭൂതങ്ങള്‍, ചാമുണ്ഡേശ്വരി, പുലിച്ചാമുണ്ഡി, ജൂമാവതി, ബപ്പിര്യന്‍, മലചാമുണ്ഡി, രുദ്ര ചാമുണ്ഡി എന്നിവയും മലനാടന്‍ തെയ്യങ്ങളായ കുറിത്തിയമ്മ, പടിഞ്ഞാറ്റ ചാമുണ്ഡി, കുണ്ടാര്‍ ചാമുണ്ഡി, പന്നിക്കുളത്തമ്മ, പിലയടക്കത്തോര്‍ ഭണ്ഡാരി, കൈയ്യാര്‍ ഭഗവതി, ഗുളികന്‍ എന്നിവയും കെട്ടിയാടിയിട്ടുണ്ട്. എരോല്‍ അടുക്കാടക്കം തറവാട്ടില്‍ നിന്ന് ഇദ്ദേഹത്തെ പട്ടും വളയും നല്‍കി ആദരിച്ചിട്ടുണ്ട്.
ഭാര്യ: പാച്ചു. മക്കള്‍: വെള്ളച്ചി, സാവിത്രി, മാധവി, ലീല, ലക്ഷ്മി, വിജയന്‍. മരുമക്കള്‍: ബാബു, ഭാസ്‌ക്കരന്‍, ബാബു എടനീര്‍, ശിവപ്പന്‍, ജയന്‍, രാമന്‍, സുജാത. സഹോദരങ്ങള്‍: സീത, പരേതനായ മയിലന്‍ വൈദ്യര്‍.
Keywords: Theyyam, Artist, Puthooran, Obituary, Uduma, Kasaragod, Kerala, Malayalam news