city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പു­ഷ്­പ­രാ­ജി­ന്റെ മര­ണം ഗള്‍­ഫി­ലേ­ക്ക് പോ­കാ­നു­ള്ള ത­യ്യാ­റെ­ടു­പ്പി­നി­ട­യില്‍

പു­ഷ്­പ­രാ­ജി­ന്റെ മര­ണം ഗള്‍­ഫി­ലേ­ക്ക് പോ­കാ­നു­ള്ള ത­യ്യാ­റെ­ടു­പ്പി­നി­ട­യില്‍
കാസര്‍­കോ­ട്: കു­റ്റി­പ്പു­റം റെ­യില്‍­വേ മേല്‍­പ്പാ­ല­ത്തില്‍ നിന്നും ലോ­റി താ­ഴേ­ക്ക് മ­റി­ഞ്ഞ് പു­ലി­ക്കു­ന്ന് ഗ­വണ്‍­മെന്റ് യു.പി സ്­കൂ­ളി­നു സ­മീപ­ത്തെ പ­രേ­തനാ­യ ശ്രീ­ധര­ന്റെ മ­കന്‍ പു­ഷ്­പ­രാ­ജ്(32) മ­രിച്ച­ത് നാ­ടി­നെ ക­ണ്ണീ­രി­ലാ­ഴ്­ത്തി. നേര­ത്തേ ഗള്‍­ഫി­ലാ­യി­രു­ന്ന പു­ഷ്­പ­രാ­ജ് അ­ടു­ത്തി­ടെ­യാ­ണ് നാ­ട്ടില്‍ മ­ട­ങ്ങി­യെ­ത്തി­യത്. പുതി­യ വി­സ­യില്‍ വീണ്ടും ഗള്‍­ഫി­ലേ­ക്ക് പോ­കാ­നു­ള്ള ത­യ്യാ­റെ­ടു­പ്പി­നി­ട­യി­ലാ­ണ് പു­ഷ്­പ­രാ­ജി­നെ മര­ണം ത­ട്ടി­യെ­ടു­ത്തത്.

ഗള്‍­ഫി­ലേ­ക്ക് പോ­ക­ുന്ന­തു വ­രെ ലോ­റി­യില്‍ സ­ഹാ­യി­യാ­യി പോ­കു­ക­യാ­യി­രു­ന്നു പു­ഷ്­പ­രാജ്. പു­ലി­ക്കു­ന്നി­ലെ ലോ­റി ഡ്രൈ­വര്‍ സു­ന്ദര­ന്റെ മ­കന്‍ കെ. കി­ഷോര്‍ കു­മാറി­നൊ­പ്പ­മാ­ണ്(42) ലോ­റി­യില്‍ സ­ഹാ­യി­യാ­യി പോ­യത്. ഇ­വര്‍ സ­ഞ്ച­രിച്ച ലോ­റി ശ­നി­യാഴ്­ച പു­ലര്‍ച്ചെ 4.30ന് കു­റ്റി­പ്പു­റം റെ­യില്‍­വേ മേല്‍­പ്പാ­ല­ത്തില്‍ നി­ന്നും താ­ഴേ­ക്ക് പ­തി­ക്കു­ക­യാ­യി­രുന്നു. പു­ഷ്­പ­രാ­ജ് സം­ഭ­വ­സ്ഥല­ത്ത് വെ­ച്ചു ത­ന്നെ മ­രിച്ചു. ലോ­റി ഡ്രൈ­വര്‍ കി­ഷോര്‍ കു­മാര്‍ ഗു­രു­ത­ര­മാ­യ പ­രി­ക്കു­ക­ളോ­ടെ സ്വ­കാ­ര്യാ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­ണ്.

ര­ണ്ട ദിവ­സം ഹര്‍­ത്താ­ലാ­യ­തി­നാല്‍ എ­റ­ണാ­കുള­ത്ത് നിന്നും കാസര്‍­കോ­ട്ടേ­ക്ക് റ­ബ്ബര്‍ ഷീ­റ്റു­മാ­യി വന്ന ലോ­റി വെ­ള്ളി­യാഴ്­ച ക­ണ്ണൂ­രില്‍ ലോ­ഡ് ഇറ­ക്കി വീണ്ടും എ­റ­ണാ­കുള­ത്ത് പോ­യി ലോ­ഡു­മാ­യി കാസര്‍­കോ­ട്ടേ­ക്ക് വ­രു­മ്പോ­ഴാ­ണ് അ­പക­ടം സം­ഭ­വി­ച്ചത്. വി­ശ്ര­മ­മില്ലാ­തെ ര­ണ്ട്­ദിവ­സം ലോറി­യോ­ടി­ച്ച­തി­നാല്‍ ഡ്രൈ­വര്‍ ഉ­റ­ങ്ങി പോ­യ­തു­മൂ­ല­മാ­ണ് അ­പ­ക­ടം­ സം­ഭ­വി­ച്ച­തെ­ന്നാ­ണ് ക­രു­തു­ന്ന­ത്. മ­ര­ണ വി­വ­ര­മ­റി­ഞ്ഞ് കാസര്‍­കോ­ട് നിന്നും ബ­ന്ധു­ക്കള്‍ കു­റ്റി­പ്പു­റ­ത്തേ­ക്ക് പോ­യി­ട്ടു­ണ്ട്. തി­രൂര്‍ ഗ­വണ്‍­മെന്റ് ആ­ശു­പ­ത്രി­യില്‍ ശ­നി­യാഴ്­ച തന്നെ പോ­സ്റ്റു­മോര്‍­ട്ട­ം നട­ത്തി മൃ­ത­ദേ­ഹം നാ­ട്ടി­ലെ­ത്തി­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് ന­ട­ക്കു­ന്ന­ത്.

കാര്‍­ത്യാ­യ­ണി­യാ­ണ് പു­ഷ്­പ­രാ­ജി­ന്റെ മാ­താവ്. അ­നില്‍­രാ­ജ്, രേ­ഖ, പത്മ­ല­ത എ­ന്നി­വര്‍ സ­ഹോ­ദ­ര­ങ്ങ­ളാണ്. അ­വി­വാ­ഹി­ത­നാ­ണ് പു­ഷ്­പ­രാജ്.

Keywords:  Kasaragod, Kuttipuram, Accident, Pulikunnu, Pushparaj, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia