പുഞ്ചാവിയിലെ മുസ്തഫ ഓര്‍മയായി: ലീഗിന് നഷ്ടമായത് സജീവ പ്രവര്‍ത്തകനെ
Jun 10, 2019, 13:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2019) പുഞ്ചാവിയിലെ മുസ്തഫ ഓര്‍മയായി. ഇതോടെ ലീഗിന് നഷ്ടമായത് സജീവ പ്രവര്‍ത്തകനെയാണ്. കഴിഞ്ഞ ദിവസമാണ് സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തനും സമസ്ത പ്രവര്‍ത്തകനുമായിരുന്ന പുഞ്ചാവിയിലെ എന്‍ പി മുസ്തഫ (50) അന്തരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പുഞ്ചാവിയില്‍ ബൈത്തു റഹ് മ യാഥാര്‍ത്ഥ്യമാക്കുന്നതിനും ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ നിര്‍മിക്കുന്നതിനും എന്‍ പി മുസ്തഫ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ എന്നും മുസ്ലിം ലീഗിനൊപ്പം ചേര്‍ന്ന് നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.
പടന്നക്കാട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജി സി സി ചെയര്‍മാനായിരുന്നു. നേരത്തെ ദീര്‍ഘ കാലം പ്രവാസിയായിരുന്നു. പരേതതായ അബ്ദുര്‍ റഹ് മാന്‍ - സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല, മക്കള്‍: മുഹ്‌സിന, ഫഹന, ഫിസ, മിന്‍ ഹ ഫാത്വിമ (എല്ലാവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: അബ്ദുല്ല, മറിയം, ഫൗസിയ, മുനീറ.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ലീഗിന്റെയും സമസ്തയുടെയും നേതാക്കള്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Kanhangad, Punchavi Musthafa no more
< !- START disable copy paste -->