city-gold-ad-for-blogger

മുളിയാര്‍ മുന്‍ പഞ്ചായത്തംഗം പുല്ലായ്‌കൊടി നാരായണി ടീച്ചര്‍ നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 26/07/2015) ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡണ്ടും ബിജെപി മുന്‍ ജില്ലാ അധ്യക്ഷനുമായ ബോവിക്കാനത്തെ എ. കരുണാകരന്‍ മാസ്റ്ററുടെ ഭാര്യ മുളിയാര്‍ മുന്‍ പഞ്ചായത്തംഗം പുല്ലായ്‌കൊടി നാരായണി ടീച്ചര്‍ (62) നിര്യാതയായി. ബോവിക്കാനം എ.യു.പി സ്‌കൂള്‍ അധ്യാപിക, ബോവിക്കാനം സരസ്വതി വിദ്യാലയം മാതൃസമിതി പ്രസിഡണ്ട്, പ്രധാനാധ്യാപിക, വിദ്യാനികേതന്‍ ജില്ലാ സമിതി അംഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

10 വര്‍ഷക്കാലത്തോളം ബി.ജെ.പി മുളിയാര്‍ പഞ്ചായത്തംഗമായിരുന്നു. പരേതരായ പൊളിയപ്പുറം രാമന്‍ നായരുടെയും പുല്ലായ്‌കൊടി മാണിയമ്മയുടെയും മകളാണ്. മക്കള്‍: ജയകൃഷ്ണന്‍ (അധ്യാപകന്‍ ബോവിക്കാനം എ.യു.പി സ്‌കൂള്‍), ശിവരാജന്‍. മരുമക്കള്‍: രാധിക, പ്രിയ. സഹോദരങ്ങള്‍: പാര്‍വതി, ലക്ഷ്മി, കാര്‍ത്യായനി, ബാലകൃഷ്ണന്‍. സഞ്ചയനം 30ന് വ്യാഴാഴ്ച.

മുളിയാര്‍ മുന്‍ പഞ്ചായത്തംഗം പുല്ലായ്‌കൊടി നാരായണി ടീച്ചര്‍ നിര്യാതയായിനാട്ടിലെ സാമൂഹ്യ - സാംസ്‌കാരിക - രാഷ്്രടീയ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ടീച്ചറുടെ നിര്യാണത്തില്‍ സമൂഹത്തിലെ നാനാ തുറകളിലെ പ്രമുഖര്‍ അനുശോചിച്ചു. ആര്‍.എസ്.എസ് കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, കണ്ണൂര്‍ വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എ. വേലായുധന്‍, ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. മുരളീധരന്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി. അഡ്വ. കെ. ശ്രീകാന്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. സുധീര്‍ കുമാര്‍, സംസ്ഥാന ട്രഷറര്‍ വിജയ്കുമാര്‍ റൈ, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വി. ഗോവിന്ദന്‍, സംഘടന സെക്രട്ടറി രാജന്‍ മുളിയാര്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. രമേശ്, ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ അനുശോചനമറിയിക്കാനെത്തി. വൈകുന്നേരം ബോവിക്കാനത്ത് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം നടത്തി.


Keywords : Obituary, Kasaragod, BJP, Kerala, Muliyar, Panchayath, Pullaykodi Narayani Teacher passes away. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia