Obituary | ദുരുഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
● മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനായിരുന്നു.
● മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനാണ്.
● ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.
മംഗ്ളുറു: (KasargodVartha) ദുരുഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ വ്യവസായിയും മിസ്ബാഹ് ഗ്രൂപ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരനുമായ മുംതാസ് അലിയുടെ മൃതദേഹം കുളൂരിനടുത്ത് ഫാൽഗുനി പുഴയിൽ കണ്ടെത്തി.
പൊലീസ്, എൻഡിആർഎഫ്, നീന്തൽ വിദഗ്ധർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ ഉൾപ്പെടെ ഏഴ് സ്കൂബാ ഡൈവർമാരുടെ സംഘവും പാലത്തിന് ചുറ്റും തിരച്ചിൽ നടത്തിയിരുന്നു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങിയ മുംതാസ് അലിയുടെ കെഎ 19 എംജി 0004 നമ്പരിലുള്ള ബിഎംഡബ്ല്യു കാർ പുലർച്ചെ അഞ്ചോടെ കുളൂർ പാലത്തിൽ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും കാറിൻ്റെ താക്കോലും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.
പൊതുപ്രവർത്തകനും വിവിധ മസ്ജിദ് കമിറ്റികളിൽ പ്രധാന ഭാരവാഹിയുമായിരുന്നു മുംതാസ് അലി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ഞെട്ടിച്ചു.
#MumtazAli #MisbahGroup #Mangaluru #Kerala #India #BreakingNews #RIP