പ്രൊഫ വി ഗോപിനാഥൻ നിലമ്പൂരിൽ കുഴഞ്ഞുവീണു മരിച്ചു; അന്ത്യം പഠനയാത്രയ്ക്കിടെ
● കാസർകോട് കേന്ദ്രമായുള്ള ട്രാവൽ മാർട്ട് ക്ലബ്ബിനൊപ്പമാണ് നിലമ്പൂരിൽ പഠനയാത്രയ്ക്കെത്തിയത്.
● ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● സൗമ്യശീലക്കാരനായ പ്രൊഫസറുടെ വിയോഗം ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
● മൃതദേഹം വിദ്യാനഗർ ചിൻമയകോളനിയിലെ വീട്ടിലെത്തിക്കും.
● ഭാര്യ കാസർകോട് ഗവ.കോളേജിലെ മുൻ പ്രിൻസിപ്പളായിരുന്നു.
കാസർകോട്: (KasargodVartha) ഗവ.കോളജ് മുൻ പ്രൊഫസറും സാമൂഹ്യ, സാംസ്ക്കാരിക, പരിസ്ഥിതി രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വിദ്യാനഗർ ചിൻമയകോളനിയിലെ പ്രൊഫ. വി. ഗോപിനാഥൻ (71) പഠനയാത്രയ്ക്കിടെ മലപ്പുറം നിലമ്പൂരിൽ കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൽ മാർട്ട് ക്ലബ്ബിലെ അംഗങ്ങൾക്കൊപ്പം തേക്ക് മരത്തിന്റെ നാടായ നിലമ്പൂരിലേക്ക് പഠനയാത്രയ്ക്കെത്തിയതായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെ അന്ത്യം
ഒക്ടോബർ 21-ാം തീയതി ആരംഭിച്ച മലപ്പുറം ജില്ലയിലെ പഠനയാത്രയ്ക്കിടെ നിലമ്പൂരിൽ എത്തിയപ്പോൾ ചൊവ്വാഴ്ച (21.10.2025) അർദ്ധരാത്രിയോടെ ഹൃദയാഘാതം മൂലം അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആകസ്മിക വിയോഗം ദുഃഖത്തിലാഴ്ത്തി
ഒട്ടേറെ സൗഹൃദവലയത്തിനുടമയായ പ്രിയ അധ്യാപകന്റെ ഈ ആകസ്മിക വിയോഗം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. സൗമ്യശീലക്കാരനായിരുന്ന ഗോപിനാഥൻ മാഷിന് ഒട്ടേറെ ശിഷ്യസമ്പത്തുണ്ട്. അവരെല്ലാവരെയും മരണം ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.
മൃതദേഹം ഉച്ചയ്ക്ക് വീട്ടിലെത്തിക്കും
നിലമ്പൂരിൽ നിന്നും ബുധനാഴ്ച (22.10.2025) രാവിലെ തന്നെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്. പ്രൊഫസറും കാസർകോട് ഗവ.കോളേജിലെ മുൻ പ്രിൻസിപ്പാളുമായിരുന്ന ഭാര്യ ശ്രീമതിയും കൂടെയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാനഗർ ചിൻമയകോളനിയിലെ വീട്ടിലെത്തിക്കും. സംസ്ക്കാരം പിന്നീട് തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അമേരിക്കയില്‍ എഞ്ചിനീയറായ ശ്രുതി മനോജ്, കണ്ണൂരില്‍ ഡോക്ഠറായ ശ്വേത എന്നിവര്‍ മക്കളാണ്.
ഈ ദുഃഖവാർത്ത സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക.
Article Summary: Former Professor V Gopinathan died of a heart attack during a study tour in Nilambur.
#ProfessorGopinathan #KeralaNews #Kasargod #Nilambur #Tribute #TravelMartClub






