മരണപ്പെട്ടയാളുടെ അവസാന പ്രാര്‍ത്ഥന തുടങ്ങാനിരിക്കെ സെമിത്തേരിയില്‍ വൈദികന്‍ കുഴഞ്ഞുവീണ് മരിച്ചു
May 18, 2018, 09:03 IST
തിരുവനന്തപുരം: (www.kasargodvartha.com 18.05.2018) സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങിനിടെ വൈദികന്‍ കുഴഞ്ഞുവീണ് മരിച്ചു. ആര്യനാട് പുളിമൂട് സ്വദേശി റവ. ജോണ്‍ ബ്രൂസ് (67) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മരണപ്പെട്ട പരുത്തിപ്പള്ളി സിഎസ്‌ഐ കോംപൗണ്ട് അനൂപ് ഭവനില്‍ സുരേന്ദ്രനാഥി(63)ന്റെ സംസ്‌കാര ചടങ്ങിനിടെ പരുത്തിപ്പള്ളി സെമിത്തേരിയില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അവസാന പ്രാര്‍ത്ഥനയ്ക്കു സഹകാര്‍മികന്‍ ആവശ്യപ്പെട്ട ഉടനെ കുഴഞ്ഞുവീണത്. പരുത്തിപ്പള്ളി സിഎസ്‌ഐ പള്ളി വികാരിയായി ഒരു വര്‍ഷം മുമ്പ് വിരമിച്ചശേഷം കുതിരകുളം ചുനപാറ ഇടവകയില്‍ താല്‍ക്കാലിക ശുശ്രൂഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി സിഎസ്‌ഐ ഇരിഞ്ചല്‍ വൈദിക ജില്ലാ മുന്‍ ചെയര്‍മാനാണ്.
ഭാര്യ: സില്‍വി ബ്രൂസ്. മക്കള്‍: ജിലീ ഷിലജ, ലിജി ഷില്‍ജി, ജിലിന്‍ ബ്രൂസ്. മരുമക്കള്‍: സോളമന്‍ (കെഎസ്ആര്‍ടിസി, പേരൂര്‍ക്കട), പുഷ്പജയന്‍ (ചര്‍ച്ച് വര്‍ക്കര്‍, സിസ്‌ഐ പൂപ്പുറം, കുളപ്പട), സൗമ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Death, Obituary, priest died During the funeral < !- START disable copy paste -->
Keywords: Kerala, news, Thiruvananthapuram, Death, Obituary, priest died During the funeral < !- START disable copy paste -->