city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വയറുവേദന: ഗര്‍­ഭി­ണി മ­രിച്ചു

വയറുവേദന: ഗര്‍­ഭി­ണി മ­രിച്ചു
ബ­ദി­യ­ഡു­ക്ക: വ­യ­റു­വേ­ദന­യെ തു­ടര്‍­ന്ന് ചി­കി­ത്സ­യി­ലാ­യി­രു­ന്ന ബ­ദി­യ­ടു­ക്ക സ്വ­ദേ­ശിനി മ­രിച്ചു. ബ­ദി­യ­ടു­ക്ക, പ­ള്ള­ത്ത­ടു­ക്ക, കോ­രി­ക്കാ­റി­ലെ ബാ­ബു-സുശീ­ല ദ­മ്പ­തി­ക­ളു­ടെ മ­കള്‍ വാ­സ­ന്തി(22)യാ­ണ് ബു­ധ­നാ­ഴ്­ച രാ­വി­ലെ­യോടെ മം­ഗ­ലാ­പുര­ത്തെ ലേഡി­കോ­ഷന്‍ ആ­ശു­പ­ത്രി­യില്‍ മ­രി­ച്ച­ത്.

ഒ­രു വര്‍­ഷം മു­മ്പാ­ണ് വാ­സ­ന്തി­യും, സു­ള്ള്യ അ­ഡ്യാ­വ­രം സ്വ­ദേ­ശി­യുമാ­യ രാ­ജേ­ഷും ത­മ്മി­ലു­ള്ള വി­വാ­ഹം നടന്നത്. ഏ­ഴ് മാ­സം ഗര്‍­ഭി­ണിയാ­യ വാസ­ന്തി ഒ­രാഴ്­ച മു­മ്പാ­ണ് സ്വ­ന്തം വീ­ട്ടി­ലെ­ത്തി­യത്. ഭര്‍­തൃ­വീ­ട്ടി­ലുണ്ടാ­യ ചി­ല പ്ര­ശ്‌­നങ്ങ­ളെ തു­ടര്‍­­ന്നാണ്  വാ­സ­ന്തി സ്വ­ന്തം വീ­ട്ടി­ലെ­ത്തി­യ­തെ­ന്ന് പ­റ­യുന്നു. വീ­ട്ടി­ലെത്തി­യ ഉട­നെ ത­നി­ക്ക് അ­സ്വ­സ്ഥ­തയും വ­യ­റു­വേ­ദ­നയും ഉ­ള്ള­താ­യി പ­റ­ഞ്ഞി­രു­ന്നു.

ബ­ദി­യ­ഡു­ക്ക ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച­പ്പോള്‍ ഡോ­ക്ടര്‍­മാര്‍ കാസര്‍­കോ­ട്ടെ ആ­ശു­പ­ത്രി­യി­ലേ­ക്ക് കൊണ്ടു­പോ­കാന്‍ നിര്‍­ദേ­ശിച്ചു. കാസര്‍­കോ­ട്ട് നി­ന്നും യു­വ­തി­യു­ടെ നി­ല വീണ്ടും ഗു­രു­ത­ര­മാ­യ­തി­നാല്‍ മം­ഗ­ലാ­പുര­ത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാറ്റി. അ­വി­ടെ ന­ടത്തി­യ സ്­കാ­നിം­ങില്‍ ഗര്‍­ഭ­സ്ഥ ശി­ശു മ­രി­ച്ച­താ­യി സ്ഥി­രീ­ക­രി­ക്കു­കയും ചെ­യ്തു. ഓ­പ­റേ­ഷന്‍ ചെ­യ്­ത് കു­ഞ്ഞി­നെ പു­റ­ത്തെ­ടു­ത്തു.

തു­ടര്‍ന്നും യു­വ­തി­യു­ടെ നി­ല ഗു­രു­ത­ര­മാ­യി തു­ട­രു­ക­യാ­യി­രുന്നു. ക്ഷ­ത­മേ­റ്റാ­ണ് ഗര്‍­ഭ­സ്ഥ ശി­ശു മ­രി­ച്ച­തെ­ന്നാ­ണ് ഡോ­ക്ടര്‍­മാര്‍ സം­ശ­യി­ക്കു­ന്ന­ത്. ച­വി­ട്ടേ­റ്റാല്‍ ഉ­ണ്ടാ­കു­ന്ന ക്ഷ­ത­മാ­ണ് ഗര്‍­ഭ­സ്ഥ ശി­ശു­വി­നു­ണ്ടാ­യ­തെ­ന്ന് ക­രു­തുന്നു. എ­ന്നാല്‍ സം­ഭ­വ­ത്തെ­കു­റി­ച്ച് ആരും പ­രാ­തി നല്‍­കി­യി­ട്ടി­ല്ലെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു.

Keywords : Kasaragod, Badiyadukka, Woman, Death, Kerala, Obituary, Vasanthi, Hospital, Mangalore, House, Pregnant, Badiyadukka, Scanning, Doctors, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia