city-gold-ad-for-blogger

ഗര്‍ഭിണിയായ അടോട്ട് യുവതിയുടെ മൃതദേഹം ചിറക്കല്‍ റെയില്‍പാളത്തില്‍

ഗര്‍ഭിണിയായ അടോട്ട് യുവതിയുടെ മൃതദേഹം ചിറക്കല്‍ റെയില്‍പാളത്തില്‍
ബേക്കല്‍: രണ്ട് ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വെള്ളിക്കോത്ത് അടോട്ട് സ്വദേശിനി സുധീമ(30)യുടെ മൃതദേഹം കണ്ണൂര്‍ ചിറയ്ക്കലില്‍ റെയില്‍പാളത്തില്‍ കണ്ടെത്തി. യുവതി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. അടോട്ട് സ്വദേശിനിയായ യുവതിയും കുടുംബവും ഒരുവര്‍ഷം മുമ്പ് ഇവിടെ നിന്ന് പള്ളിക്കര ചെര്‍ക്കാപ്പാറയിലേക്ക് താമസം മാറിയിരുന്നു. പനയാല്‍ കരുവാക്കോട്ടെ ഗള്‍ഫുകാരന്‍ ഗണേശന്റെ ഭാര്യയാണ്.

ഭര്‍തൃവീട്ടില്‍ നിന്നും മകളെയും കൂട്ടി ചെര്‍ക്കാപ്പാറയിലെ സ്വന്തം വീട്ടിലേക്ക് രണ്ടുദിവസം മുമ്പാണ് സുധീമ പോയത്. ഇവിടെ നിന്ന് മകളെ തനിച്ചാക്കി സുധീമ വീടുവിട്ടിറങ്ങുകയായിരുന്നു. പിതാവ് സി.ഐ.ടിയു നിയന്ത്രണത്തിലുള്ള കേരള പ്രൈവറ്റ് ബില്‍ഡിംഗ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് സുകുമാരന്‍ ജോലിക്കും മാതാവ് മാലതി ബന്ധുവീട്ടിലേക്കും പോയ സമയത്താണ് സുധീമ വീട് വിട്ടത്.

പിന്നീട് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സുധീമയുടെ പിതാവ് സുകുമാരന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിവന്നെങ്കിലും യുവതിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് സുധീമയുടെ മൃതദേഹം ചിറക്കലില്‍ കണ്ടെത്തിയത്. സുധീമ രണ്ട് വര്‍ഷക്കാലം ചെരുമ്പ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഈ കടയിലെ ജോലി സുധീമ ഉപേക്ഷിക്കുകയായിരുന്നു. ഒരു സഹോദരനുണ്ട്.

Keywords: Pregnant women, Dead body, Railway track, Bellikoth, Chirakkal, Bekal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia