city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | അജാനൂർ പഞ്ചായത് മുൻ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന ട്രഷററുമായ പി പി നസീമ ടീച്ചർ അന്തരിച്ചു

 PP Naseema Teacher, Former Panchayat President and Women’s League Treasurer, Passes Away
Photo: Arranged

● കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നേതാവായിരുന്ന. 
● കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂളിൽ അധ്യാപികയുമായിരുന്നു.
● മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊരാളായിരുന്നു.

കാഞ്ഞങ്ങാട്: (KasargodVartha) അജാനൂർ ഗ്രാമപഞ്ചായത് മുൻ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന ട്രഷററുമായ പി പി നസീമ ടീച്ചർ (50) അന്തരിച്ചു. കാഞ്ഞങ്ങാട്, കൊളവയൽ സ്വദേശിനിയാണ്. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്.

 PP Naseema Teacher, Former Panchayat President and Women’s League Treasurer, Passes Away

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ (KATF) സംസ്ഥാന ചെയർപേഴ്സൻ കൂടിയായിരുന്നു. കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയർസെകൻഡറി സ്‌കൂളിൽ അധ്യാപികയായും സേവനനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ വനിതാ ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുള്ള നസീമ ടീച്ചർ മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊരാളായിരുന്നു.

 PP Naseema Teacher, Former Panchayat President and Women’s League Treasurer, Passes Away

PP Naseema Teacher, Former Panchayat President and Women’s League Treasurer, Passes Away

കഴിഞ്ഞ വർഷമാണ് സുഹറ മമ്പാട് പ്രസിഡന്റായും അഡ്വ. പി കുൽസു ജനറൽ സെക്രട്ടറിയുമായുള്ള വനിതാ ലീഗ് സംസ്ഥാന കമിറ്റിയിൽ ട്രഷററായി നസീമ ടീച്ചറെ തിരഞ്ഞെടുത്തത്. മരണ വിവരമറിഞ്ഞ് പ്രമുഖ ലീഗ് നേതാക്കൾ അനുശോചിച്ചു. ഭർത്താവ്: മുഹമ്മദ് കുഞ്ഞി. മക്കൾ: മൻസൂർ (വിദ്യാർത്ഥി), നസ്രി. മരുമകൻ: നൗശാദ്. സഹോദരങ്ങൾ. അബ്ദുൽ സലാം, അബ്ദുൽ നാസർ, ബശീർ, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുല്ല.

#NaseemaTeacher #Obituary #WomenLeadership #KeralaPolitics #KasaragodNews #PPNaseema

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia