city-gold-ad-for-blogger

മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി പി നാരായണന്‍ നായര്‍ നിര്യാതനായി

മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി പി നാരായണന്‍ നായര്‍ നിര്യാതനായി
ഒടയംചാല്‍: പൗരപ്രമുഖനും കോടോം-ബേളൂര്‍ പഞ്ചായത്ത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന അട്ടേങ്ങാനം കളിച്ചാര്‍വട്ടം പി പി നാരായണന്‍ നായര്‍ (76) സ്വവസതിയില്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പഴയകാല നാടക കലാകാരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കരയൂണിറ്റ് ഭാരവാഹി, എന്‍ എസ് എസ് ഭാരവാഹി, ബേളൂര്‍ ശിവക്ഷേത്ര ഭാരവാഹി തുട ങ്ങിയ നിരവധി സംഘടനകളുടെ സംഘാടകനും ഭാരവാഹിയുമായി പ്രവര്‍ത്തിച്ചു.
അസുഖം പിടിപെടുന്നത് വരെ സാമൂഹ്യ മേഖലകളില്‍ സജ്ജീവ സാന്നിധ്യമായിരു ന്നു. ഭാര്യ : ദാക്ഷായണിയമ്മ, മക്കള്‍: ചന്ദ്രകുമാര്‍(ജോത്സ്യര്‍), അംബിക. മരുമക്കള്‍: സി പി ഉണ്ണികൃഷ്ണന്‍(കാസര്‍കോട് നഗരസഭ വ്യവസായ വികസന ഓഫീസര്‍), സീമ വി ആര്‍. സഹോദരങ്ങള്‍ : കുഞ്ഞിരാമന്‍ കത്തുണ്ടി , കുഞ്ഞമ്പുനായര്‍ വെള്ളൂര്‍ വയ ല്‍ , കുഞ്ഞിക്കോരന്‍ നായര്‍ ചുള്ളിക്കര, കല്ല്യാണിയമ്മ മാമ്പള്ളം, പി പി ഗോപാലന്‍ നായര്‍ വെള്ളച്ചാല്‍. സംസ്‌കാരം രാത്രി വീട്ടുവളപ്പില്‍ നടന്നു. രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ നിരവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.


Keywords:   Odayanchal, kasaragod, Obituary, P.P Narayanan 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia