കാഞ്ഞങ്ങാട്ടെ സെയില്‍സ് ടാക്‌സ് ഓഫീസര്‍ അസുഖം ബാധിച്ച് മരിച്ചു
Mar 26, 2013, 16:12 IST
പയ്യന്നൂര്‍: കാഞ്ഞങ്ങാട് സെയില്‍സ് ടാക്‌സ് ഇന്റലിജന്റ്‌സ് ഓഫീസര്‍ അസുഖം ബാധിച്ചു മരിച്ചു. പയ്യന്നൂര്‍ മഹാദേവയിലെ കെ.വി കൃഷ്ണന്റെ മകന്‍ പി.പി മനോഹരന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പയ്യന്നൂരിലെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഏറെ നാളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായും സേവനമനുഷ്ടിച്ചിരുന്നു. ഉത്തരദേശം പത്രത്തിന്റെ മുന്‍ലേഖകനായിരുന്നു.
മൃതദേഹം പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Keywords: Kerala, Kasaragod, Payyanur, Sales tax officer, Charamam, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.