കോഴി ഫാം ഉടമയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
Apr 3, 2018, 16:36 IST
തായന്നൂര്‍:(www.kasargodvartha.com 03/04/2018) കോഴിഫാം ഉടമയെ കടമുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തായന്നൂര്‍ സര്‍ക്കാരിയിലെ നാരായണനെ (50)യാണ് കോഴിഫാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11 മണി വരെ നാരായണന്‍ കടയിലുണ്ടായിരുന്നു. കോഴിലോഡ് വരാനുള്ളതിനാല്‍ വരാന്‍ വൈകുമെന്ന് വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കടയില്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് നാരായണനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെവിയില്‍ നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
നാരായണന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് അമ്പലത്തറ പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തായന്നൂരിലെ ക്വാളിറ്റി കോഴിഫാം ഉടമയായ നാരായണന്‍ കാഞ്ഞിരപ്പൊയില്‍ പെരളത്തെ പരേതനായ കാനായി കൊട്ടന്‍- വെള്ളച്ചി ദമ്പതികളുടെ മകനാണ്.
ഭാര്യ: ലൈല. മക്കള്‍: ലീന, നിധീഷ് (എഞ്ചിനീയര്‍ ഗള്‍ഫ്), മരുമകന്‍ അജിത്ത്. സഹോദരങ്ങള്‍: മീനാക്ഷി (പെരളം), കല്ല്യാണി (കാഞ്ഞിരപ്പൊയില്‍), ബാലകൃഷ്ണന്‍ (കാഞ്ഞിരപ്പൊയില്‍), രവീന്ദ്രന്‍ (ക്ലര്‍ക്ക് മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക്), സുരേന്ദ്രന്‍ (ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Death, Obituary, Suicide, Deadbody, Poultry farm owner found dead
Keywords: News, Kasaragod, Death, Obituary, Suicide, Deadbody, Poultry farm owner found dead