city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂരക്കളിയിലെ ചടുലതാളം നിലച്ചു; പൂരക്കളി അവാര്‍ഡ് ജേതാവ് കോട്ടമ്പത്ത് ബാലകൃഷ്ണന്‍ ഓര്‍മയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2019)  കരിവെള്ളൂര്‍ ഗ്രാമത്തിന് പൂരക്കളിയിലെ ചടുല താളം പകര്‍ന്ന കലാകാരന്‍ കരിവെള്ളൂര്‍ ആണൂരിലെ കോട്ടമ്പത്ത് ബാലകൃഷ്ണന്‍ (86) നിര്യാതനായി. ഏഴു പതിറ്റാണ്ടിലധികമായി ക്ഷേത്ര മുറ്റത്ത് പൂരക്കളി ചുവടുകള്‍ വെച്ച പാരമ്പര്യത്തിനുടമയായിരുന്നു. ഇത് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം കേരള പൂരക്കളി അക്കാദമി കോട്ടമ്പത്ത് ബാലകൃഷ്ണനെ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

അന്യം നിന്നുപോകുന്ന നാടന്‍ കലകളെ പരിപോഷിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൂരക്കളി അവാര്‍ഡിനര്‍ഹനായിട്ടുണ്ട്. എണ്‍പത്തിയഞ്ചാം വയസ്സിലും പൂരക്കളിയെ ഉപാസിച്ചു കഴിയുന്ന അപൂര്‍വം കലാകാരന്‍മാരില്‍ ഒരാളായിരുന്നു കോട്ടമ്പത്ത് ബാലകൃഷ്ണന്‍. ഒന്‍പതാം വയസ്സില്‍ കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്ര പരിസരത്ത് അച്ഛന്‍  പുതിയപുരയില്‍ കോരന്‍ പണിക്കരുടെ ശിക്ഷണത്തിലാണ് കളി അഭ്യസിച്ചു തുടങ്ങിയത്.

പൂരക്കളിയിലെ ചടുലതാളം നിലച്ചു; പൂരക്കളി അവാര്‍ഡ് ജേതാവ് കോട്ടമ്പത്ത് ബാലകൃഷ്ണന്‍ ഓര്‍മയായി

കോട്ടമ്പത്ത് ബാലകൃഷ്ണന്റെ കീഴില്‍ പൂരക്കളി ചുവടുകള്‍ സ്വായത്തമാക്കിയ കലാകാരന്മാരുടെ എണ്ണം ആയിരത്തിലതികമാണ്. ഒന്നു മുതല്‍ അഞ്ചു വരെ നിറങ്ങള്‍ മനഃപാഠമാക്കിയ ബാലകൃഷ്ണന്റെ രാമായണം കളി കാണാന്‍ മാത്രം കളിപ്പന്തലിലെത്തുന്നവരുണ്ട്. ആണൂരില്‍ താമസിച്ചിരുന്ന കലാകാരന്‍ വാര്‍ധക്യത്തിന്റെ അവശതയിലും പൂരോത്സവം തുടങ്ങിയാല്‍ മുറതെറ്റാതെ ക്ഷേത്ര മുറ്റത്ത് എത്തുന്നത് പുതുതലമുറയ്ക്ക് അത്ഭുതമായിരുന്നു.

ഭാര്യ: പരേതയായ യശോദ സിപി. മക്കള്‍: രാജന്‍, പ്രേമ, സുരേഷ്, ഹേമ. മരുമക്കള്‍: പ്രസന്ന, രാജന്‍, ശ്രീജ, വിജയന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Obituary, Death, Award, Top-Headlines,  Poorakali Artist and Award Winner Kottambath Balakrishanan passed away. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia