ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ മരിച്ച നിലയില്‍
Mar 10, 2016, 10:30 IST
പള്ളിക്കര: (www.kasargodvartha.com 10/03/2016) ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് കൊളത്തിങ്ങാല്‍ വീട്ടില്‍ എച്ച് ശശിയെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ശശി വീട്ടില്‍ വെച്ച് തന്നെ മരിച്ചതായി പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുകൊടുത്തു. പരേതനായ ബോളന്‍ - ചോമാറു ദമ്പതികളുടെ മകനാണ്. ഭാര്യ: ഭാര്‍ഗ്ഗവി. മക്കള്‍: അരുണ്‍, അമൃത. സഹോദരങ്ങള്‍: ബാബു, നരമ്പന്‍, ചോമു, കമല, കസ്തൂരി, ബേബി.

Keywords: Pallikara, Kasaragod, Kerala, Death, Obituary, Poochakkad Shashi passes away.