കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ സിക്കിമില്‍ മുങ്ങിമരിച്ചതായി വിവരം
Jun 21, 2015, 23:36 IST
കാസര്‍കോട്: (www.kasargodvartha.com 21/06/2015) കാസര്‍കോട്ടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ സിക്കിമില്‍ മുങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബംഗളൂരുവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യുവാവ് ഒമ്പത് സഹപാഠികള്‍ക്കൊപ്പം പ്രൊജക്ടിറ്റിന്റെ ഭാഗമായാണ് സിക്കിമില്‍ പോയത്. അവിടെ വെച്ച് അബദ്ധത്തില്‍ മുങ്ങിമരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.
മരണ വിവരം വീട്ടില്‍ അറിയിക്കാത്തതിനാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. വിദ്യാര്‍ത്ഥിയുടെ ആകസ്മികമായ മരണം സഹപാഠികളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മരണ വിവരം വീട്ടില്‍ അറിയിക്കാത്തതിനാല്‍ ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല. വിദ്യാര്‍ത്ഥിയുടെ ആകസ്മികമായ മരണം സഹപാഠികളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Keywords : Kasaragod, Kerala, Death, Police, Son, Student, Obituary, Sikkim.