Death | തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വിശദമായ അന്വേഷണം
● പാറശാല റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിപിഒ.
● വിശദമായി അന്വേഷിക്കുമെന്ന് മാരായമുട്ടം പൊലീസ്.
● മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: (KasargodVartha) പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. മാരായമുട്ടം ചുള്ളിയൂര്‍ വിജി ഭവനില്‍ സുജി(Suji-33)യെയാണ് വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.
തിങ്കളാഴ്ച വൈകിട്ട് വീട്ടിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഉദ്യോഗസ്ഥ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറശാല റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ്. അനില്‍ കുമാറാണ് സുജിയുടെ ഭര്‍ത്താവ്. 2 മക്കളുണ്ട്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല.മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
#policedeath #Thiruvananthapuram #Kerala #investigation #death